Neela neela samudra

നീല നീല സമുദ്ര
Work
Year
Language

നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍
വാകപൂത്തു മണം ചിന്നും വള്ളിമലര്‍കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ട് കാത്തിരുന്നൂ....

വര്‍ണ്ണശബളമായതന്റെ തേരിലൊരുനാളില്‍
വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം
(വര്‍ണ്ണശബളമായ..)
സ്വപ്നസുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ
ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ
കൂട്ടുകാരീ............
(നീല നീല സമുദ്രത്തിന്നക്കരെയായി)

പന്തലിട്ടു വെണ്മുകിലും മാരിവില്ലും
സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു
(പന്തലിട്ടു ..)
വധുവിനെയും വരനെയും വരവേല്‍ക്കുവാന്‍
ചുറ്റും വനചിത്രശലഭങ്ങള്‍ കുരവയിട്ടൂ
കുരവയിട്ടൂ‍.............
(നീല നീല സമുദ്രത്തിന്നക്കരെയായി)

nīla nīla samudrattinnakkarĕyāyi
nīlakkāḍugaḽ pūviricca tāḻvarayŏnnil
vāgabūttu maṇaṁ sinnuṁ vaḽḽimalargāvilŏru
vānambāḍiyārĕyo kāttirunnū
paṇḍ kāttirunnū....

varṇṇaśabaḽamāyadanṟĕ terilŏrunāḽil
vanyabhūvil madhumāsamaṇañña neraṁ
(varṇṇaśabaḽamāya..)
svapnasundara pañjarattil virunnu vannū
ŏru svargavādil pakṣiyāguṁ kūṭṭugārī
kūṭṭugārī............
(nīla nīla samudrattinnakkarĕyāyi)

pandaliṭṭu vĕṇmugiluṁ mārivilluṁ
sundarimār kāṭṭubūkkaḽ viḽakkuvĕccu
(pandaliṭṭu ..)
vadhuvinĕyuṁ varanĕyuṁ varavelkkuvān
suṭruṁ vanasitraśalabhaṅṅaḽ kuravayiṭṭū
kuravayiṭṭū.............
(nīla nīla samudrattinnakkarĕyāyi)