Neela mugil

നീല മുകില്‍
Year
Language

നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ
നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ
നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ
നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ
എന്നും പൂ വിരിയും വിണ്ണിന്‍ പൂവനിയില്‍
പുന്നാരക്കുയിലായ് ഞാനും പാടി വരാം
സ്നേഹത്തേന്‍മഴയില്‍ നന നനഞ്ഞീടാന്‍
ആരോമല്‍ക്കിളിയേ ഊഞ്ഞാലാടി വരൂ....
(നീലമുകില്‍ ......)

നീഹാരമാം മണി മുത്തുമായ് പുലർകന്യ നീ പോരൂ
സ്നേഹാര്‍ദ്രമാം രാഗങ്ങളായണയുന്നുവോ തെന്നല്‍ (നീഹാരമാം..)
തുള്ളിക്കളിക്കും പുള്ളിക്കറുമ്പീ
നിന്നോടിന്നു ഞാന്‍ പിണക്കമല്ലോ...
കണ്ണാടി നോക്കും മൈനപ്പെണ്ണാളെ
വാസന്ത സൂര്യന്‍ ദാവണി തന്നോ...

കുളിര്‍ തെന്നലില്‍ തളിര്‍ മുല്ലകള്‍ നടനമാടും നേരം
പ്രിയമോടെയെന്‍ മണിവീണയില്‍ ശ്രുതി മീട്ടുവാന്‍ മോഹം (കുളിര്‍....)
മന്ദാരപ്പൂവേ നിന്റെ കവിളില്‍
ഏതു കാമുകന്‍ കഥയെഴുതി
സ്വപ്നം മയങ്ങും നിന്‍ മിഴികളില്‍
മധു നുകരാന്‍ മധുപനെത്തി....
(നീലമുകില്‍ ......)

nīlamugiltteriṟaṅṅuṁ mārivillŏḽiye
ninnarigil kūṭṭugūḍān ñānuṁ vannoṭṭĕ
nīlamugiltteriṟaṅṅuṁ mārivillŏḽiye
ninnarigil kūṭṭugūḍān ñānuṁ vannoṭṭĕ
ĕnnuṁ pū viriyuṁ viṇṇin pūvaniyil
punnārakkuyilāy ñānuṁ pāḍi varāṁ
snehattenmaḻayil nana nanaññīḍān
āromalkkiḽiye ūññālāḍi varū....
(nīlamugil ......)

nīhāramāṁ maṇi muttumāy pularganya nī porū
snehārdramāṁ rāgaṅṅaḽāyaṇayunnuvo tĕnnal (nīhāramāṁ..)
tuḽḽikkaḽikkuṁ puḽḽikkaṟumbī
ninnoḍinnu ñān piṇakkamallo...
kaṇṇāḍi nokkuṁ mainappĕṇṇāḽĕ
vāsanda sūryan dāvaṇi tanno...

kuḽir tĕnnalil taḽir mullagaḽ naḍanamāḍuṁ neraṁ
priyamoḍĕyĕn maṇivīṇayil śrudi mīṭṭuvān mohaṁ (kuḽir....)
mandārappūve ninṟĕ kaviḽil
edu kāmugan kathayĕḻudi
svapnaṁ mayaṅṅuṁ nin miḻigaḽil
madhu nugarān madhubanĕtti....
(nīlamugil ......)