Nee yaamini

നീ യാമിനി
Year
Language

നീ യാമിനീ മധുയാമിനി
ഏകാകിനീ പ്രിയ കാമിനീ
തേടുന്നാരേ നീ ഇതിലേ
ഈറനാകുമളിവേണി അഴിയേ അഴകേ (നീ യാമിനീ...)

നീട്ടി നീട്ടിയൊരു കാട്ടുപക്ഷിയുടെ പാട്ടിതാ
കേട്ടുണർന്നൂ പ്രണയാർദ്രമേതു മറുപാട്ടു പാടീ നീ
ഏതു മലർക്കുടിൽ നിന്നെയും
തേടി വിളക്കു കൊളുത്തിയോ
ഏതൊരു കാമുകസന്നിധി തേടുകയായ് ( നീ യാമിനി...)

അല്ലിമുല്ല മദഗന്ധമാർന്ന തിരി നീട്ടിയോ
മല്ലികാശരനു തേൻ കുടങ്ങൾ മലർശാഖി നീട്ടിയോ
നീലനിചോളമഴിഞ്ഞുവോ
നീയലസാംഗി തളർന്നുവോ
നീരദയവനിക താഴ്ത്തിയതമ്പിളിയോ (നീ യാമിനീ...)

nī yāminī madhuyāmini
egāginī priya kāminī
teḍunnāre nī idile
īṟanāgumaḽiveṇi aḻiye aḻage (nī yāminī...)

nīṭṭi nīṭṭiyŏru kāṭṭubakṣiyuḍĕ pāṭṭidā
keṭṭuṇarnnū praṇayārdramedu maṟubāṭṭu pāḍī nī
edu malarkkuḍil ninnĕyuṁ
teḍi viḽakku kŏḽuttiyo
edŏru kāmugasannidhi teḍugayāy ( nī yāmini...)

allimulla madagandhamārnna tiri nīṭṭiyo
malligāśaranu ten kuḍaṅṅaḽ malarśākhi nīṭṭiyo
nīlanisoḽamaḻiññuvo
nīyalasāṁgi taḽarnnuvo
nīradayavaniga tāḻttiyadambiḽiyo (nī yāminī...)