Nee vida paṟayumbol

നീ വിട പറയുമ്പോള്‍
Work
Year
Language

നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ ..2
ചിതയിലെ തീ‍ക്കനലും ചിരിയിലെ പൂവിതളും
മുറിവും കിനാവുമായ് വന്ന സന്ധ്യേ
നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നൂ

കള്ളിമുള്‍ക്കാടിന്റെ മൗനത്തില്‍
കണ്മുമ്പിലടയുന്ന വീഥികളില്‍
ശരശയ്യയോ ശാപവീഥിയോ ..2
നിണമൂറി വീഴുന്ന രണഭൂമിയോ(നീ)

കണ്ണീരാറിന്റെ തീരത്തില്‍
കരിനാഗമിഴയുന്ന ഗോപുരത്തില്‍
വിഷഗന്ധമോ ബലിമന്ത്രമോ ..2
തിറകൂടിയുണരുന്ന മൃഗഭേരിയോ (നീ)

nī viḍabaṟayumboḽ sūryahṛdayaṁ piḍayunnū ..2
sidayilĕ tīkkanaluṁ siriyilĕ pūvidaḽuṁ
muṟivuṁ kināvumāy vanna sandhye
nī viḍabaṟayumboḽ sūryahṛdayaṁ piḍayunnū

kaḽḽimuḽkkāḍinṟĕ maunattil
kaṇmumbilaḍayunna vīthigaḽil
śaraśayyayo śābavīthiyo ..2
niṇamūṟi vīḻunna raṇabhūmiyo(nī)

kaṇṇīrāṟinṟĕ tīrattil
karināgamiḻayunna goburattil
viṣagandhamo balimandramo ..2
tiṟagūḍiyuṇarunna mṛgabheriyo (nī)