Nee paadum paattin

നീ പാടും പാട്ടിൻ
Work
Year
Language

നീ പാടും പാട്ടിന്റെ പാല്‍ക്കനവില്‍
പൂമധുരം തേടാം..
നീ കാണും പൂഞ്ചില്ല പൂവിട്ട
പൂമഴയില്‍ നനയാം (നീ പാടും...)
കാത്തുവെച്ച മോഹം തേടിവന്നതല്ലേ
കണ്ണില്‍ മെല്ലെ മിന്നിത്തെന്നും പൂവേ....
(നീ പാടും...)

നീതന്നെയല്ലേ കുളിര്‍മഴയായ്
പൊന്‍ചുണ്ടില്‍ രാഗതേന്‍മൊഴിയായ്(നീതന്നെയല്ലേ...)
കാണാത്ത മാനസം തേന്‍ ചൊരിഞ്ഞിടും
നെഞ്ചോരം കുളിരിടും കണ്ണോരം തളിരിടും
മെല്ലെ...വന്നു...നീ പാടിയാടി വെള്ളിമലര്‍ക്കിളി...
(നീ പാടും...)

കതിരണിവാനം പൊന്നില്‍ കുളിച്ചിടും
ഉള്ളിന്റെയുള്ളില്‍ മധുമൊഴിയായ് (കതിരണിവാനം...)
മുത്തോലക്കനവിലെ ചിരിമുല്ലക്കാവിലെ
കിലുകിലെ കിലുങ്ങും മൂവന്തി മുത്തല്ലേ
ഇനി....മുന്നില്‍...നീ പോരെടീ...പാടെടീ കന്നിമണിക്കിളീ...
(നീ പാടും...)

nī pāḍuṁ pāṭṭinṟĕ pālkkanavil
pūmadhuraṁ teḍāṁ..
nī kāṇuṁ pūñjilla pūviṭṭa
pūmaḻayil nanayāṁ (nī pāḍuṁ...)
kāttuvĕcca mohaṁ teḍivannadalle
kaṇṇil mĕllĕ minnittĕnnuṁ pūve....
(nī pāḍuṁ...)

nīdannĕyalle kuḽirmaḻayāy
pŏncuṇḍil rāgadenmŏḻiyāy(nīdannĕyalle...)
kāṇātta mānasaṁ ten sŏriññiḍuṁ
nĕñjoraṁ kuḽiriḍuṁ kaṇṇoraṁ taḽiriḍuṁ
mĕllĕ...vannu...nī pāḍiyāḍi vĕḽḽimalarkkiḽi...
(nī pāḍuṁ...)

kadiraṇivānaṁ pŏnnil kuḽicciḍuṁ
uḽḽinṟĕyuḽḽil madhumŏḻiyāy (kadiraṇivānaṁ...)
muttolakkanavilĕ sirimullakkāvilĕ
kilugilĕ kiluṅṅuṁ mūvandi muttalle
ini....munnil...nī porĕḍī...pāḍĕḍī kannimaṇikkiḽī...
(nī pāḍuṁ...)