നീ കണ്ടുവോ മനോഹരീ
കവിത കവിളിലെഴുതി നിറയെ മധുര യൗവനം
നീ കണ്ടുവോ മനോഹരീ
സുന്ദരാഭിലാഷകോടികൾ
മന്മഥന്റെ നാട്ടുകാരികൾ ഓ..
സുറുമയെഴുതി നിന്റെ കൺകളിൽ ഹാ
അമൃതലഹരി വീശി നിന്റെയധരമലരുകൾ (നീ കണ്ടുവോ...)
പുഷ്പമാസമുല്ലവല്ലിയിൽ
ചിത്രശലഭമോടിയെത്തിയോ ഓ...
സ്വപ്നഗാനം മൂളി വന്നുവോ ഹാ...
പ്രണയയമുന ഹൃദയമരുവിലൊഴുകിയെത്തിയോ (നീ കണ്ടുവോ...)
nī kaṇḍuvo manoharī
kavida kaviḽilĕḻudi niṟayĕ madhura yauvanaṁ
nī kaṇḍuvo manoharī
sundarābhilāṣagoḍigaḽ
manmathanṟĕ nāṭṭugārigaḽ o..
suṟumayĕḻudi ninṟĕ kaṇgaḽil hā
amṛtalahari vīśi ninṟĕyadharamalarugaḽ (nī kaṇḍuvo...)
puṣpamāsamullavalliyil
sitraśalabhamoḍiyĕttiyo o...
svapnagānaṁ mūḽi vannuvo hā...
praṇayayamuna hṛdayamaruvilŏḻugiyĕttiyo (nī kaṇḍuvo...)