നവരസ സാരസനടനം
ഇതാ ജപമയ താണ്ഡവലയനം
സ്വരമുഖരം ശ്രുതിലയഭരിതം
പ്രണവ ചാന്ദ്രകിരണം
നവരസ സാരസനടനം
നടനം... നടനം...
ശുഭലയഭാവുക ദലമുകുളം
ഇരു കനല്‍മിഴിയില്‍
ഗൗരീവിഹാരം ജടമുടിയില്‍
തിരുജടമുടിയില്‍
ഗംഗാതരംഗങ്ങള്‍ രജതനിലാവില്‍
രജനീതാരങ്ങള്‍ നിറുകില്‍
ബ്രഹ്മാനന്ദം പകരും യാമം
പാര്‍വ്വണമൃദുയാമം
നവരസ സാരസനടനം
ഹരിതവസന്ത സുഗന്ധികളേ
ജപസന്ധ്യകളേ
നീഹാരഹാരം നീയണിയൂ
ഈ കൊടുമുടിയില്‍
കൈലാസശൃംഗങ്ങള്‍ രംഗങ്ങളായി
കാലം ശ്രീലയമായി
ശാന്താകാരം സാന്ത്വനഭാവം
ശ്രാവണവെണ്മുകിലായ്
(നവരസ)
navarasa sārasanaḍanaṁ
idā jabamaya tāṇḍavalayanaṁ
svaramukharaṁ śrudilayabharidaṁ
praṇava sāndragiraṇaṁ
navarasa sārasanaḍanaṁ
naḍanaṁ... naḍanaṁ...
śubhalayabhāvuga dalamuguḽaṁ
iru kanalmiḻiyil
gaurīvihāraṁ jaḍamuḍiyil
tirujaḍamuḍiyil
gaṁgādaraṁgaṅṅaḽ rajadanilāvil
rajanīdāraṅṅaḽ niṟugil
brahmānandaṁ pagaruṁ yāmaṁ
pārvvaṇamṛduyāmaṁ
navarasa sārasanaḍanaṁ
haridavasanda sugandhigaḽe
jabasandhyagaḽe
nīhārahāraṁ nīyaṇiyū
ī kŏḍumuḍiyil
kailāsaśṛṁgaṅṅaḽ raṁgaṅṅaḽāyi
kālaṁ śrīlayamāyi
śāndāgāraṁ sāndvanabhāvaṁ
śrāvaṇavĕṇmugilāy
(navarasa)