നവരാത്രിദീപം നിറമാല ചാർത്തും
സ്വരമണ്ഡപം തീർത്തൂ നീ
ആനന്ദപൂർണ്ണം ഹരിരാഗവർണ്ണം
സ്വരരാഗസാന്ദ്രം തീർത്തു നീ
വരമുദ്രയായിത്തീർന്നു നീ
(നവരാത്രി)
തഝണുംതാരിത തരളിതപദമൊരു
താമരയായ് വിരിയുന്നു
തരംഗകേളികൾ താരാപഥമൊരു
തംബുരുവായ് ശ്രുതി ചേരുന്നു
പ്രണയം മറ്റൊരു പ്രപഞ്ചസാനുവിൽ
താളതരംഗിലമാവുന്നു...
പ്രണവതരംഗിലമാവുന്നു...
(നവരാത്രി)
കടലിൻ നടുവിൽ കല്പനയെഴുതിയ
കാകളികൾ തെളിയുന്നു
വസന്തസന്ധ്യകൾ വാസരതാരകൾ
ശംഖാരവമായ് മാറുന്നു
ഹൃദയം മറ്റൊരു സുഗന്ധഗാഥയിൽ
വീണാരണിതം തീർക്കുന്നു...
വിഭാതരണിതം തീർക്കുന്നു...
(നവരാത്രി)
navarātridībaṁ niṟamāla sārttuṁ
svaramaṇḍabaṁ tīrttū nī
ānandabūrṇṇaṁ harirāgavarṇṇaṁ
svararāgasāndraṁ tīrttu nī
varamudrayāyittīrnnu nī
(navarātri)
tajhaṇuṁtārida taraḽidabadamŏru
tāmarayāy viriyunnu
taraṁgageḽigaḽ tārābathamŏru
taṁburuvāy śrudi serunnu
praṇayaṁ maṭrŏru prabañjasānuvil
tāḽadaraṁgilamāvunnu...
praṇavadaraṁgilamāvunnu...
(navarātri)
kaḍalin naḍuvil kalbanayĕḻudiya
kāgaḽigaḽ tĕḽiyunnu
vasandasandhyagaḽ vāsaradāragaḽ
śaṁkhāravamāy māṟunnu
hṛdayaṁ maṭrŏru sugandhagāthayil
vīṇāraṇidaṁ tīrkkunnu...
vibhādaraṇidaṁ tīrkkunnu...
(navarātri)