നഷ്ടപ്പെടുവാൻ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ
കൈവിലങ്ങുകളല്ലാതെ
കിട്ടാനുണ്ടൊരു ലോകം നമ്മളെ നമ്മൾ ഭരിക്കും ലോകം
നമ്മൾ ഭരിക്കും ലോകം
ധീരനൂതന ലോകം ധീരനൂതന ലോകം
ഇങ്ക്വിലാബ് സിന്ദാബാദ് (6)
കയറു പിരിക്കും കളങ്ങളിൽ നിന്നുയരുന്നു ഉയരുന്നു
ചകിരിക്കുഴികളിൽ നിന്നും ശബ്ദമിതുയരുന്നു ഉയരുന്നു
പണി ചെയ്‌വോരുടെ പടയണിയിൽ നിന്നുയരുന്നു ഉയരുന്നു
മണിനാദം മണിനാദം മോചന മണിനാദം
(നഷ്ടപ്പെടുവാൻ...)
ചുമടുകളേറ്റി തകർന്നൊരെല്ലിൻ കൂടുകളിൽ കൂടുകളിൽ
ചുമച്ചു രക്തം തുപ്പി മരിക്കും മർദ്ദിതരിൽ മർദ്ദിതരിൽ
മൃതസഞ്ജീവനി മന്ത്രം പോലീ ശബ്ദമുയർത്തൂ ശബ്ദമുയർത്തൂ
പുതിയൊരു ശക്തിയിലേക്കു കുതിക്കും ശബ്ദമുയർത്തൂ ശബ്ദമുയർത്തൂ
(നഷ്ടപ്പെടുവാൻ...)
രക്തസാക്ഷികളേ നെഞ്ചിൽ കത്തുമോർമ്മകളായ്
നിങ്ങൾ ഉയിർത്തെഴുന്നേൽക്കൂ
സ്വപ്നഭൂമിയതാ നിങ്ങടെ
സ്വപ്നഭൂമിയെ ഞങ്ങൾ മണ്ണിൽ സത്യമാക്കുന്നു
അവിടെ മാനുഷരൊരു പോലെ
അവരുടെ വാക്കിൽ സംഗീതം
സംഗീതം സംഗീതം സംഗീതം
അവരുടെ ജീവനിൽ ആഹ്ലാദം
ആഹ്ലാദം ആഹ്ലാദം ആഹ്ലാദം
അവരുടെ കൺകളിൽ അഭിമാനം
അഭിമാനം അഭിമാനം അഭിമാനം
(നഷ്ടപ്പെടുവാൻ...)
നമ്മുടെ മുന്നിൽ പുതിയൊരു പുലരിത്താരമുദിക്കുന്നു
നമ്മുടെ സമരമുഖങ്ങളിൽ നിന്നാ നാളെയുദിക്കുന്നു
നല്ലൊരു നാളെ നല്ലൊരു നാളെ
നമ്മുടെ നാളെ നമ്മുടെ നാളെ
നല്ലൊരു നാളെ നല്ലൊരു നാളെ
ഇങ്ക്വിലാബ് സിന്ദാബാദ് (6)