നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍
കിട്ടാനുള്ളതു പുതിയൊരുലോകം
തൊഴിലാളി,ഇതു തൊഴിലാളി
പിറന്ന നാടിന്‍ ജീവിതഖനിയിലെ തൊഴിലാളി!
തൊടുന്നതെല്ലാം പൊന്നാക്കും തൊഴിലാളി
യൂണിയന്‍ സിന്ദാബാദ് (നഷ്ടപ്പെടുവാന്‍)
മര്‍ദ്ദിതരില്ലാത്ത ലോകം
ദുഖിതരില്ലാത്ത ലോകം
നമുക്കു നേടിയെടുക്കനുള്ളത്
നന്മ നിറഞ്ഞൊരു ലോകം!
കൊടികളുമായ് ചെങ്കൊടികളുമായ്
വരുന്നു നങ്ങള്‍ ഫാക്ടറി വാതില്‍ തുറന്നു തരൂ!
വിതച്ചു കൊയ്യാന്‍ ഞങ്ങള്‍ക്കൊരുപിടി മണ്ണു തരൂ
യൂണിയന്‍ സിന്ദാബാദ് യൂണിയന്‍ സിന്ദാബാദ് (നഷ്ടപ്പെടുവാന്‍)