Narttagi

നര്‍ത്തകി
Work
Year
Language

നർത്തകീ നർത്തകീ കാവ്യനർത്തകീ
നീയൊരു കഥ പറയൂ കഥപറയൂ
കൺപീലികളാൽ കൈമുദ്രകളാൽ
ഉം..
കഥ പറയൂ ഒരു കഥപറയൂ

ഏതു കവിയുടെ മനോരഥത്തിൻ
വാതിൽ തുറന്നു നീ വന്നു
ഏതു പ്രേമ കഥാനായികയുടെ
ഗീതവുമായ്‌ നീ വന്നു (നർത്തകീ..)

ഉജ്ജയിനിയിലെ പൂത്തു തളിർത്തൊരു
പച്ചിലക്കുടിലിൽ നിന്നോ
കൃഷ്ണമൃഗങ്ങൾ കരഞ്ഞുറങ്ങും
കണ്വാശ്രമത്തിൽ നിന്നോ
നീ വരുന്നു സഖീ നീ വരുന്നു (നർത്തകീ..)

അറബിക്കഥയുടെ നാട്ടിൽനിന്നോ
യെരുശലേമിൽനിന്നോ
മലയാളത്തിലെ മധുരാംഗികളുടെ
കലാലയത്തിൽനിന്നോ
നീ വരുന്നു സഖീ നീ വരുന്നു (നർത്തകീ..)

narttagī narttagī kāvyanarttagī
nīyŏru katha paṟayū kathabaṟayū
kaṇbīligaḽāl kaimudragaḽāl
uṁ..
katha paṟayū ŏru kathabaṟayū

edu kaviyuḍĕ manorathattin
vādil tuṟannu nī vannu
edu prema kathānāyigayuḍĕ
gīdavumāy‌ nī vannu (narttagī..)

ujjayiniyilĕ pūttu taḽirttŏru
paccilakkuḍilil ninno
kṛṣṇamṛgaṅṅaḽ karaññuṟaṅṅuṁ
kaṇvāśramattil ninno
nī varunnu sakhī nī varunnu (narttagī..)

aṟabikkathayuḍĕ nāṭṭilninno
yĕruśalemilninno
malayāḽattilĕ madhurāṁgigaḽuḍĕ
kalālayattilninno
nī varunnu sakhī nī varunnu (narttagī..)