Naranaayinnane

നരനായിങ്ങനെ
Year
Language

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
ഈ നരകത്തീന്നെന്നെ കരകേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ ശിവശംഭോ

നീണ്ടതാടി ജടാനഖങ്ങള്‍ ശ്രീ
നീലകണ്ഠന്റെ ഭക്തരോ?
ഇവര്‍ വാനപ്രസ്ത്ഥ നിര്‍വാണസിധ്ധി തന്‍
വാല്‍മീകത്തിലെ മുനിമാരോ?

ശിവശംഭോ ശിവശംഭോ

മാനത്തു നിന്നു പൊട്ടി വീണതോ
ഭൂമിയില്‍ നിന്നു മുളച്ചതോ
ഇവര്‍ ശീമയില്‍ നിന്നു വന്നു ചേര്‍ന്നതോ
ശിവനേ ഈ മത്സ്യകന്യകള്‍?
ശിവശംഭോ ശിവശംഭോ

naranāyiṅṅanĕ janiccu bhūmiyil
naragavāridhi naḍuvil ñān
ī naragattīnnĕnnĕ karageṭrīḍaṇe
tiruvaikkaṁ vāḻuṁ śivaśaṁbho
śivaśaṁbho śivaśaṁbho

nīṇḍadāḍi jaḍānakhaṅṅaḽ śrī
nīlagaṇḍhanṟĕ bhaktaro?
ivar vānaprasttha nirvāṇasidhdhi tan
vālmīgattilĕ munimāro?

śivaśaṁbho śivaśaṁbho

mānattu ninnu pŏṭṭi vīṇado
bhūmiyil ninnu muḽaccado
ivar śīmayil ninnu vannu sernnado
śivane ī matsyaganyagaḽ?
śivaśaṁbho śivaśaṁbho