നന്മചെയ്യണം ഞങ്ങള്‍ക്കെന്നും
നാഗദേവതമാരേ (നന്മചെയ്യണം)
കന്മഷങ്ങള്‍ തീര്‍ത്തരുളേണം
ഗാനലോലിതമാരേ (കന്മഷങ്ങള്‍)
നീറും പാലും ഒരുക്കിവന്നിനി
നീരാടുവെനിതില്‍ നിങ്ങള്‍ (നീറും പാലും)
നിര്‍മ്മലമാനസനൈവേദ്യങ്ങള്‍
കൈക്കൊണ്ടാലും നിങ്ങള്‍ (നന്മചെയ്യണം)
സേവിപ്പോര്‍ക്കു ദയാമയരേ
ദ്രോഹിപ്പോര്‍ക്കു ഭയങ്കരരേ (സേവിപ്പോര്‍ക്കു)
അര്‍ച്ചിക്കുന്നു ജീവിതമലരുകള്‍
തൃച്ചേവടികളില്‍ ഞങ്ങള്‍ (നന്മചെയ്യണം)