Nanma niranyanyaa

നന്മ നിറഞ്ഞ
Year
Language

നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻ‌കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു
നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു
(നന്മനിറഞ്ഞവളേ ..)

ഞങ്ങൾ അനാഥർ ആലംബഹീനർ (2)
തൂവാതെ പോകുന്ന മഴമുകിൽ‌ത്താരയിൽ
അലയുന്ന വേഴാമ്പൽ ഞങ്ങൾ
അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ(2)
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ(2)
(നന്മനിറഞ്ഞവളേ ..)

അംഗവിഹീനർ അന്ധത വന്നവർ(2)
സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ
അലരിന്റെ നാളങ്ങൾ ഞങ്ങൾ
അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ
പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ
അനുഗ്രഹിക്കു അമ്മേ കൃപ ചൊരിയൂ
പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ(2)
(നന്മനിറഞ്ഞവളേ ....)

nanmaniṟaññavaḽe kanyāmaṟiyame
ninṟĕ snehattil pŏn‌kuḍakkīḻil
ñaṅṅaḽinnāśvasikkunnu
ninnil ñaṅṅaḽ samāśvasikkunnu
(nanmaniṟaññavaḽe ..)

ñaṅṅaḽ anāthar ālaṁbahīnar (2)
tūvādĕ pogunna maḻamugil‌ttārayil
alayunna veḻāmbal ñaṅṅaḽ
anugrahikkū amme kṛpa sŏriyū
egū nin premattāl maḻa sŏriyū(2)
nityasahāya māde nin makkaḽkkāy prārtthikkaṇe(2)
(nanmaniṟaññavaḽe ..)

aṁgavihīnar andhada vannavar(2)
sāyāhnasānuvil miḻiyidaḽ vāḍiya
alarinṟĕ nāḽaṅṅaḽ ñaṅṅaḽ
anugrahikku ammĕ kṛpa sŏriyū
pāḍān nin snehattil kathabaṟayān
anugrahikku amme kṛpa sŏriyū
pāḍān nin snehattil kathabaṟayān
nityasahāya māde nin makkaḽkkāy prārtthikkaṇe(2)
(nanmaniṟaññavaḽe ....)