Nandyaarvattattin

നന്ത്യാർവട്ടത്തിൻ
Work
Year
Language

നന്ത്യാര്‍വട്ടത്തിന്‍ പൂവുകൊണ്ടേ
നടുമലര്‍ വിളക്കിലെ ചാന്തുകൊണ്ടേ
അണിയിക്കുവാന്‍ നിന്നെ അലങ്കരിക്കാന്‍
അരികില്‍ ഞാന്‍ വന്നു നിന്നു എന്നാല്‍
ഒരുമാത്ര ഒരുമാത്ര വൈകിപ്പോയ് ഞാന്‍

ഇനിയൊരു മൌനത്തിന്‍ ചിപ്പിതേടും
മിഴിനീര്‍കണികയായ് നീ
പ്രിയമെഴും വാക്കില്‍ പടര്‍ന്നു കേറാന്‍
കൊതികൊള്ളും രാഗമായ് നീ
കദനകുതൂഹല രാഗമായ് നീ
(നന്ത്യാര്‍വട്ടത്തിന്‍..)

ഇനിയൊരു ഗാനത്തിന്‍ ചിറകുതേടും
ഹൃദയത്തിന്‍ മന്ത്രമായ് നീ
ഒരുവസന്തത്തെയിന്നേറ്റുവാങ്ങാന്‍
കൊതികൊള്ളും മുള്‍ച്ചെടിയായ് ഞാന്‍
ഒരു പൂതേടുന്ന മുള്‍ച്ചെടിയായ്
(നന്ത്യാര്‍വട്ടത്തിന്‍...)

nandyārvaṭṭattin pūvugŏṇḍe
naḍumalar viḽakkilĕ sāndugŏṇḍe
aṇiyikkuvān ninnĕ alaṅgarikkān
arigil ñān vannu ninnu ĕnnāl
ŏrumātra ŏrumātra vaigippoy ñān

iniyŏru maൌnattin sippideḍuṁ
miḻinīrgaṇigayāy nī
priyamĕḻuṁ vākkil paḍarnnu keṟān
kŏdigŏḽḽuṁ rāgamāy nī
kadanagudūhala rāgamāy nī
(nandyārvaṭṭattin..)

iniyŏru gānattin siṟagudeḍuṁ
hṛdayattin mandramāy nī
ŏruvasandattĕyinneṭruvāṅṅān
kŏdigŏḽḽuṁ muḽccĕḍiyāy ñān
ŏru pūdeḍunna muḽccĕḍiyāy
(nandyārvaṭṭattin...)