Nandiyaarodu nyaaan sollendu

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു
Work
Year
Language

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (൩)

ഭൂമിയില്‍ വന്ന് അവതാരം എടുക്കാന്‍ എനിക്കന്നു
പാതി മെയ്യ് ആയ പിതാവിനോ - പിന്നതില്‍
പാതി മെയ്യ് ആയ മാതാവിനോ - പിന്നേയും
പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍
ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വസ്തി ഏകുന്നു ഞാന്‍
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

nandi āroḍu ñān sŏlleṇḍu (൩)

bhūmiyil vann avadāraṁ ĕḍukkān ĕnikkannu
pādi mĕyy āya pidāvino - pinnadil
pādi mĕyy āya mādāvino - pinneyuṁ
pattu māsaṁ sumann ĕnnĕ ñān ākkiya garbhabātrattino
nandi āroḍu ñān sŏlleṇḍu

pŏṭṭikkaraññugŏṇḍ ūḻiyil ādyamāy
ñān pĕṭru vīṇa śubha muhūrttattino
pŏṭṭikkaraññugŏṇḍ ūḻiyil ādyamāy
ñān pĕṭru vīṇa śubha muhūrttattino
raktabandhaṁ muṟicc anyanāy tīruvān
ādyaṁ paṭhippicca pŏkkiḽkkŏḍiyoḍo
nandi āroḍu ñān sŏlleṇḍu

māññu pogunnu śirolighidaṅṅaḽuṁ
māyunnu māṟāla kĕṭṭiya sindayuṁ
māññu pogunnu śirolighidaṅṅaḽuṁ
māyunnu māṟāla kĕṭṭiya sindayuṁ
pagiḍa pandraṇḍuṁ kaḽicca svapnaṅṅaḽe
palaguṟi niṅṅaḽkku svasti egunnu ñān
nandi āroḍu ñān sŏlleṇḍu