നന്ദവനത്തിലെ സൌഗന്ധികങ്ങളെ
നന്ദവനത്തിലെ സൗഗന്ധികങ്ങളെ
സന്ധ്യാസമീരണന്‍ പുണര്‍ന്നു
ഇന്ദ്രസദസ്സിലെ നര്‍ത്തനശാലയില്‍
പൊന്നിന്‍ ചിലങ്കകളുണര്‍ന്നു
(നന്ദവനത്തിലെ)
മതിതെളിഞ്ഞു മിഴി വിടര്‍ന്നു
നവനടനമൊടു തരുലതകളാടി-
പ്പാടിയണഞ്ഞു... അണഞ്ഞു...
(നന്ദവനത്തിലെ)
സര്‍വ്വാംഗസുന്ദരി സാക്ഷാല്‍ മോഹിനി
ഉര്‍വ്വശി ഞാന്‍ വരവേല്‌പൂ
സുരലോകനാഥനെ ദേവപ്രവീണരെ
വരദനാരദനെ... സദസ്സിനെ...
ഞാന്‍ വരവേല്‌പൂ....
(നന്ദവനത്തിലെ)
വിണ്ണവര്‍നാഥനെ ചുംബിച്ച ചുണ്ടുകളില്‍
വെണ്ണിലാപ്പുഞ്ചിരി തൂകി...
രംഭ ഞാന്‍ വണങ്ങുന്നു സ്വാഗതമരുളുന്നു
സംപൂജ്യസദസ്സിനും മുനിമാര്‍ക്കും
(നന്ദവനത്തിലെ)
nandavanattilĕ saugandhigaṅṅaḽĕ
sandhyāsamīraṇan puṇarnnu
indrasadassilĕ narttanaśālayil
pŏnnin silaṅgagaḽuṇarnnu
(nandavanattilĕ)
madidĕḽiññu miḻi viḍarnnu
navanaḍanamŏḍu taruladagaḽāḍi-
ppāḍiyaṇaññu... aṇaññu...
(nandavanattilĕ)
sarvvāṁgasundari sākṣāl mohini
urvvaśi ñān varavelpū
suraloganāthanĕ devapravīṇarĕ
varadanāradanĕ... sadassinĕ...
ñān varavelpū....
(nandavanattilĕ)
viṇṇavarnāthanĕ suṁbicca suṇḍugaḽil
vĕṇṇilāppuñjiri tūgi...
raṁbha ñān vaṇaṅṅunnu svāgadamaruḽunnu
saṁpūjyasadassinuṁ munimārkkuṁ
(nandavanattilĕ)