Nandanavanattile puspannale

നന്ദനവനത്തിലെ പുഷ്പങ്ങളേ
Work
Year
Language

നന്ദനവനത്തിലെ പുഷ്പങ്ങളേ
സുന്ദരമദാലസപുഷ്പങ്ങളേ
മൂകരാഗം വണ്ടുകള്‍ പുല്‍കിയുണര്‍ത്തും
സ്വപ്നനൃത്തലോലകളേ പുഷ്പങ്ങളേ (നന്ദനവനത്തിലെ)

ചൈത്രമാസത്തേരിലെ
തുടുത്ത തേന്‍ കുടങ്ങളേ
ദു:ഖത്തിന്‍ മരുഭൂമിയില്‍
മുടന്തിവീഴും പൂക്കളേ
കണ്ണുനീര്‍മുകില്‍ നനയ്ക്കും പൂക്കളേ
എന്തിനായ് വിരിഞ്ഞു നിങ്ങള്‍ പൂക്കളേ (നന്ദനവനത്തിലെ)

വസന്തത്തിരുനാളിലെ
പൂനിലാക്കുളിര്‍ച്ചോലയിലെ
ഇത്തിരിമൊട്ടു ചിരിക്കുന്നൂ
മറ്റൊരു മൊട്ടു കരയുന്നൂ
കാറ്റിലൂയലാടിടും പുഷ്പങ്ങളേ
മുത്തണിച്ചിലമ്പു ചാര്‍ത്തൂ പുഷ്പങ്ങളേ (നന്ദനവനത്തിലെ)

nandanavanattilĕ puṣpaṅṅaḽe
sundaramadālasabuṣpaṅṅaḽe
mūgarāgaṁ vaṇḍugaḽ pulgiyuṇarttuṁ
svapnanṛttalolagaḽe puṣpaṅṅaḽe (nandanavanattilĕ)

saitramāsatterilĕ
tuḍutta ten kuḍaṅṅaḽe
du:khattin marubhūmiyil
muḍandivīḻuṁ pūkkaḽe
kaṇṇunīrmugil nanaykkuṁ pūkkaḽe
ĕndināy viriññu niṅṅaḽ pūkkaḽe (nandanavanattilĕ)

vasandattirunāḽilĕ
pūnilākkuḽirscolayilĕ
ittirimŏṭṭu sirikkunnū
maṭrŏru mŏṭṭu karayunnū
kāṭrilūyalāḍiḍuṁ puṣpaṅṅaḽe
muttaṇiccilambu sārttū puṣpaṅṅaḽe (nandanavanattilĕ)