നന്ദനം പൂകും കിനാവില്‍
പൊന്നും ചെമ്പകം പൂക്കുന്ന നേരം(നന്ദനം ....)
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
എന്‍ കാമനവീണയില്‍ അനുരാഗം മീട്ടിയ
ദേവഗൌതമനാരോ...ദേവഗൌതമനാരോ..
(നന്ദനം....)
ഞാനെന്റെ ഈറന്‍ മുടിയിഴയില്‍
നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ
നെഞ്ചിലെ രാഗനിളാനദിയില്‍
സ്നേഹഗീതം തിരയിളകുമ്പോള്‍ (ഞാനെന്റെ....)
ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ
മോഹമഞ്ജീരങ്ങള്‍ തന്നതാരോ...(ജന്മാന്തരങ്ങളില്‍..)
(നന്ദനം....)
നാണം തുളുമ്പുന്ന കളമൊഴിയേ
നിന്നോടാരോതി ഈ ഗാനമാലികകള്‍
രാക്കൊമ്പിലാടുന്ന മണിമുകിലേ
നിനക്കാരേകി പാലോളിപ്പൂനുരകള്‍ (നാണം തുളുമ്പുന്ന..)
ചന്ദനനൌകയില്‍ തൂവാനം താണ്ടിയ
ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ...(ചന്ദന...)
(നന്ദനം....)