Nanda sudaavara

നന്ദ സുതാവര
Work
Year
Language

നന്ദസുതാവര തവജനനം...
വൃന്ദാവന ശുഭപുളിനം....
ചിന്തകളില്‍ തേന്‍ കിനിയും കാവ്യം
എന്തൊരാലോചനാമൃതകാവ്യം

(നന്ദ...)

അരയാലിന്‍‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
രിസനിസനിപ നിപമപനിസനി
സനിപനിപ മപമരിഗരി സരി
സരിമപ രിമപനി മപനിസ
പനിസരിസനിപസ

അരയാലില്‍ കൊമ്പത്ത് നീയിരുന്നൂ
അരയോളം വെള്ളത്തില്‍ ഗോപികമാര്‍
ആടകള്‍ക്കായവര്‍ കൈകള്‍ നീട്ടീ
ആറ്റിലെയോളങ്ങള്‍ ചിരി തൂകി

(നന്ദ...)

വിരഹിണി രാധിക തേടിയലഞ്ഞൂ
വനമാലീ നിന്നെ.......
യമുനയിലേതോ വേദനയൊഴുകീ
യാമിനിയൊരു മിഴിനീര്‍ക്കണമായ്

(നന്ദ...)

nandasudāvara tavajananaṁ...
vṛndāvana śubhabuḽinaṁ....
sindagaḽil ten kiniyuṁ kāvyaṁ
ĕndŏrālosanāmṛtagāvyaṁ

(nanda...)

arayālin kŏmbatt nīyirunnū
arayoḽaṁ vĕḽḽattil gobigamār
risanisaniba nibamabanisani
sanibaniba mabamarigari sari
sarimaba rimabani mabanisa
panisarisanibasa

arayālil kŏmbatt nīyirunnū
arayoḽaṁ vĕḽḽattil gobigamār
āḍagaḽkkāyavar kaigaḽ nīṭṭī
āṭrilĕyoḽaṅṅaḽ siri tūgi

(nanda...)

virahiṇi rādhiga teḍiyalaññū
vanamālī ninnĕ.......
yamunayiledo vedanayŏḻugī
yāminiyŏru miḻinīrkkaṇamāy

(nanda...)