Nammude naadine

നമ്മുടെ നാടിനെ
Year
Language

നമ്മുടെ നാടിനെ രക്ഷിക്കാന്‍
നമ്മുടെ കൈകള്‍ മാത്രം
ഈ നമ്മുടെ കൈകള്‍ മാത്രം
കൈകോര്‍ത്തു കൈകോര്‍ത്തു മുന്നോട്ട്
മുന്നോട്ടു മുന്നോട്ടു മുന്നോട്ട്

നമ്മള്‍ കുടിക്കും വെള്ളത്തില്‍
നമ്മള്‍ ശ്വസിക്കും വായുവില്‍
വിഷം കലര്‍ത്തുവതാരാണ്?
ആ വിഷജീവികളെ തുരത്തുവാന്‍
ഒന്നായുണരേണം നാമൊന്നായുണരേണം

(നമ്മുടെ)

വിതച്ചുകൊയ്യാന്‍ കറ്റമെതിക്കാന്‍
വിയര്‍പ്പുചിന്തും കേവലര്‍ നാം
നാട്ടിനുവേണ്ടും വിഭവമൊരുക്കാന്‍
നട്ടെല്ലൊടിയെ പണിവോര്‍ നാം
ഒന്നായുണരേണം നാമൊന്നായുണരേണം

(നമ്മുടെ)

നാലുപതിറ്റാണ്ടപ്പുറം നമ്മള്‍ പോരാടി
നേടിയ നാടിന്‍ സ്വാതന്ത്ര്യത്തിന്നര്‍ത്ഥമറിയാതെ
ഇരുട്ടിലലയുകയോ നമ്മള്‍ ഇരുട്ടിലലയുകയോ
അഴിമതികെട്ടിയുയര്‍ത്തിയ ഗോപുരമടിച്ചുടയ്ക്കുക നാം
പഴകിയ ചട്ടം മാറ്റി... പഴകിയ ചാലുകള്‍ മാറ്റി...
ഉടച്ചുവാര്‍ക്കുക ഭാരതമണ്ണില്‍ പുതിയൊരു ജീവിതശില്പം

(നമ്മുടെ)

nammuḍĕ nāḍinĕ rakṣikkān
nammuḍĕ kaigaḽ mātraṁ
ī nammuḍĕ kaigaḽ mātraṁ
kaigorttu kaigorttu munnoṭṭ
munnoṭṭu munnoṭṭu munnoṭṭ

nammaḽ kuḍikkuṁ vĕḽḽattil
nammaḽ śvasikkuṁ vāyuvil
viṣaṁ kalarttuvadārāṇ?
ā viṣajīvigaḽĕ turattuvān
ŏnnāyuṇareṇaṁ nāmŏnnāyuṇareṇaṁ

(nammuḍĕ)

vidaccugŏyyān kaṭramĕdikkān
viyarppusinduṁ kevalar nāṁ
nāṭṭinuveṇḍuṁ vibhavamŏrukkān
naṭṭĕllŏḍiyĕ paṇivor nāṁ
ŏnnāyuṇareṇaṁ nāmŏnnāyuṇareṇaṁ

(nammuḍĕ)

nālubadiṭrāṇḍappuṟaṁ nammaḽ porāḍi
neḍiya nāḍin svādandryattinnartthamaṟiyādĕ
iruṭṭilalayugayo nammaḽ iruṭṭilalayugayo
aḻimadigĕṭṭiyuyarttiya goburamaḍiccuḍaykkuga nāṁ
paḻagiya saṭṭaṁ māṭri... paḻagiya sālugaḽ māṭri...
uḍaccuvārkkuga bhāradamaṇṇil pudiyŏru jīvidaśilbaṁ

(nammuḍĕ)