Nalla mannennum

നല്ല മണ്ണെന്നും
Year
Language

നല്ല മണ്ണെന്നും പൊന്നാണേ
നന്മവിളയുന്ന മണ്ണാണേ
അഞ്ചമ്മമാര്‍ക്കു നീ അമ്മയാണേ
ആരെയും സ്നേഹിക്കും ധന്യയാണേ
നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

ഓഹൊഹൊ... ഓഹൊഹൊഹൊഹൊ....
സൂരിയന്‍ പാടത്ത് കതിരുചാഞ്ഞേ
ആരിയന്‍ പാടത്ത് കനകം വിളഞ്ഞേ
വിളകൊയ്തു കേറെടി കളമൊഴിയേ
കുളിര്‍പെയ്തു നില്‍ക്കെടി കിളിമൊഴിയേ
കന്നിവരമ്പത്ത് കറ്റനിറഞ്ഞേ
കറ്റമെതിക്കു കളം നിറയ്ക്കാന്‍
കറ്റവാര്‍കുഴലി വായോ വായോ
ഓഹൊഹൊ.....
നിറനിറയോ... പൊലി നിറയോ.....

ഓഹൊയ്യാ... ഓഹൊയ്യാ....
ഒന്നാം മാനകം മതിലകഥ്റ്റ്
ഒരാനയ്ക്കെടുപ്പതു പൊന്‍‌വിത്ത്
വിത്തെല്ലാം നക്ഷത്ര മുത്തുകളാണേ
മുത്തെല്ലാം വാരി വായോ വായോ
പുത്തരിയൂണൊന്നൊരുക്കണം പെണ്ണ്
പത്തടിപ്പാട്ടൊന്നു പാടണം പെണ്ണ്
അത്തക്കളത്തില്‍ പൂവിടും പെണ്ണ്
പൂത്തുമ്പി തുള്ളാനിരിക്കണം പെണ്ണ്
നിറനിറയോ പൊലിനിറയോ.....

nalla maṇṇĕnnuṁ pŏnnāṇe
nanmaviḽayunna maṇṇāṇe
añjammamārkku nī ammayāṇe
ārĕyuṁ snehikkuṁ dhanyayāṇe
niṟaniṟayo pŏliniṟayo
niṟagadire pŏliniṟayo

ohŏhŏ... ohŏhŏhŏhŏ....
sūriyan pāḍatt kadirusāññe
āriyan pāḍatt kanagaṁ viḽaññe
viḽagŏydu keṟĕḍi kaḽamŏḻiye
kuḽirbĕydu nilkkĕḍi kiḽimŏḻiye
kannivarambatt kaṭraniṟaññe
kaṭramĕdikku kaḽaṁ niṟaykkān
kaṭravārguḻali vāyo vāyo
ohŏhŏ.....
niṟaniṟayo... pŏli niṟayo.....

ohŏyyā... ohŏyyā....
ŏnnāṁ mānagaṁ madilagathṭr
ŏrānaykkĕḍuppadu pŏn‌vitt
vittĕllāṁ nakṣatra muttugaḽāṇe
muttĕllāṁ vāri vāyo vāyo
puttariyūṇŏnnŏrukkaṇaṁ pĕṇṇ
pattaḍippāṭṭŏnnu pāḍaṇaṁ pĕṇṇ
attakkaḽattil pūviḍuṁ pĕṇṇ
pūttumbi tuḽḽānirikkaṇaṁ pĕṇṇ
niṟaniṟayo pŏliniṟayo.....