Nalinamukhi

നളിനമുഖി
Year
Language

നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
(നളിനമുഖീ)

അനുരാഗലേഖനമെന്‍ ദമയന്തിക്കേകിവരാന്‍
അരയന്നമില്ലല്ലോ.. ദൂതുചൊല്ലാന്‍
അരയന്നമില്ലല്ലോ..
താമരത്തളിര്‍ ‍മെത്ത നീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന്‍ തണലില്ലല്ലോ.. എന്റെ ചുറ്റും
പൂമരത്തിന്‍ തണലില്ലല്ലോ..
(നളിനമുഖീ )

നവവസന്ത ഗന്ധമേറ്റു ഭൂമി കോരിത്തരിക്കുമ്പോള്‍
നളന്‍ നിന്നെ കാത്തിരിക്കുന്നു.. വിരഹിയാം
നളന്‍ നിന്നെ കാത്തിരിക്കുന്നു..
കാട്ടുകുയില്‍ പാട്ടുകേട്ടു കദളീവനമുണരുമ്പോള്‍
നോക്കി നോക്കി ഞാനിരിക്കുന്നു.. ദമയന്തിയെ
നോക്കി നോക്കി ഞാനിരിക്കുന്നു..
(നളിനമുഖീ )

naḽinamukhī naḽinamukhī ninnuḍĕ vīṭṭil
naḽanāṇu ñān puttan naḽanāṇu ñān
(naḽinamukhī)

anurāgalekhanamĕn damayandikkegivarān
arayannamillallo.. dūdusŏllān
arayannamillallo..
tāmarattaḽir mĕtta nīrtti omalāḽĕ kāttirikkān
pūmarattin taṇalillallo.. ĕnṟĕ suṭruṁ
pūmarattin taṇalillallo..
(naḽinamukhī )

navavasanda gandhameṭru bhūmi korittarikkumboḽ
naḽan ninnĕ kāttirikkunnu.. virahiyāṁ
naḽan ninnĕ kāttirikkunnu..
kāṭṭuguyil pāṭṭugeṭṭu kadaḽīvanamuṇarumboḽ
nokki nokki ñānirikkunnu.. damayandiyĕ
nokki nokki ñānirikkunnu..
(naḽinamukhī )