നക്ഷത്രചൂഡാമണികള്‍ ചാര്‍ത്തിയ
നര്‍ത്തകി യക്ഷനര്‍ത്തകി
സ്വപ്നങ്ങള്‍ക്കു സുഗന്ധം നിന്റെ
സ്വരങ്ങള്‍ക്കു സൌന്ദര്യം
നീലമേഘ പുരികുഴലാലെ
നിതംബ പാര്‍ശ്വം മൂടി
ചഞ്ചലപദനഖ ചന്ദ്രക്കലകള്‍
സഞ്ചാരവീഥിയില്‍ കൊളുത്തി
നൃത്തമാടവേ പുരികക്കൊടിയില്‍
പുഷ്പസായകം വിടര്‍ന്നൂ എന്നില്‍ ഉതിര്‍ന്നൂ
ഓ.......
നക്ഷത്രചൂഡാമണികള്‍......
മൂകമന്ദസ്മിതകലയാലേ
മുഖപ്രസാദം ചാര്‍ത്തീ
ചന്ദ്രികഞൊറിയുന്ന യവനികമാറ്റി
ശൃംഗാര മുദ്രകള്‍ കാട്ടീ
നൃത്തമാടവേ കരവള്ളികളാല്‍
എത്രനീയെന്നെ പുണര്‍ന്നൂ എല്ലാം മറന്നൂ
ഓ......
നക്ഷത്രചൂഡാമണികള്‍......