Naksatra naalannalo

നക്ഷത്ര നാളങ്ങളോ
Work
Year
Language

നക്ഷത്ര നാളങ്ങളോ പൊന്നു പുഷ്പിച്ച മൗനങ്ങളോ
കസവണി ഞൊറിയിഴക്കുള്ളിൽ വിളങ്ങും
കമനീയ ചന്ദ്രികയോ നീ കതിരാർന്ന കല്പനയോ
(നക്ഷത്ര നാളങ്ങളോ...)

കാണാത്ത പൂവിൻ സുഗന്ധവുമായിന്ന് കാർത്തിക കാറ്റണഞ്ഞു (2)
മനസ്സിലേതോ മുളം തണ്ടിന്റെ നിശ്വാസ മധുരം നിറഞ്ഞു വന്നു (2)
ഓർമ്മയിലാ മന്ദഹാസം അണയാവിളക്കായി
(നക്ഷത്ര നാളങ്ങളോ...)

കാണാൻ കൊതിച്ച കിനാക്കളെല്ലാം ഇന്നു കൈനീട്ടും ദൂരെ വന്നു (2)
പൂമുഖത്താരോ കിളിവിളക്കിൻ തിരിയേഴും കൊളുത്തി വെച്ചു (2)
ഓർമ്മയിലാ മന്ദഹാസം അണയാവിളക്കായി
(നക്ഷത്ര നാളങ്ങളോ...)

nakṣatra nāḽaṅṅaḽo pŏnnu puṣpicca maunaṅṅaḽo
kasavaṇi ñŏṟiyiḻakkuḽḽil viḽaṅṅuṁ
kamanīya sandrigayo nī kadirārnna kalbanayo
(nakṣatra nāḽaṅṅaḽo...)

kāṇātta pūvin sugandhavumāyinn kārttiga kāṭraṇaññu (2)
manassiledo muḽaṁ taṇḍinṟĕ niśvāsa madhuraṁ niṟaññu vannu (2)
ormmayilā mandahāsaṁ aṇayāviḽakkāyi
(nakṣatra nāḽaṅṅaḽo...)

kāṇān kŏdicca kinākkaḽĕllāṁ innu kainīṭṭuṁ dūrĕ vannu (2)
pūmukhattāro kiḽiviḽakkin diriyeḻuṁ kŏḽutti vĕccu (2)
ormmayilā mandahāsaṁ aṇayāviḽakkāyi
(nakṣatra nāḽaṅṅaḽo...)