Naduvodinyanyaoru mullaakka

നടുവൊടിഞ്ഞൊരു മുല്ലാക്ക
Year
Language

നടുവൊടിഞ്ഞൊരു മുല്ലാക്ക
മാനത്തെ മുല്ലാക്ക

ആരാ?
പഞ്ചമിചന്ദ്രൻ!

വടിയും കുത്തി കടവത്തേക്കു തത്തി തത്തി നടക്കുമ്പം.....

കടവേതാ?
അറിയില്ല
പടിഞ്ഞാറേക്കടൽ!

നടുവൊടിഞ്ഞൊരു മുല്ലാക്ക
മാനത്തെ മുല്ലാക്ക
വടിയും കുത്തി കടവത്തേക്കു തത്തി തത്തി നടക്കുമ്പം
കടലക്കാ വിക്കുന്നൊരു വഴി നീളെ ഇരിപ്പുണ്ട്‌
കടലക്കാ തട്ടത്തില്‌
കരിചിമ്മിനി മിന്നുന്നൊണ്ട്‌

കടലക്കാ ബിക്കുന്നൊര്‌ ആരെന്നറിയാമോ?
ഇല്ല
നക്ഷത്രങ്ങൾ!

കടലക്കാ വിക്കുന്നൊരു വഴി നീളെ ഇരിപ്പുണ്ട്‌
കടലക്കാ തട്ടത്തില്‌
കരിചിമ്മിനി മിന്നുന്നൊണ്ട്‌

ഒരു കായിനു കടലേം വാങ്ങി
ഒരു തേങ്ങാത്തുണ്ടും വാങ്ങി
പല്ലില്ലാ ബായി തുറന്നു
ഇങ്ങനെ ചവയ്ക്കണ്‌

naḍuvŏḍiññŏru mullākka
mānattĕ mullākka

ārā?
pañjamisandran!

vaḍiyuṁ kutti kaḍavattekku tatti tatti naḍakkumbaṁ.....

kaḍavedā?
aṟiyilla
paḍiññāṟekkaḍal!

naḍuvŏḍiññŏru mullākka
mānattĕ mullākka
vaḍiyuṁ kutti kaḍavattekku tatti tatti naḍakkumbaṁ
kaḍalakkā vikkunnŏru vaḻi nīḽĕ irippuṇḍ‌
kaḍalakkā taṭṭattil‌
karisimmini minnunnŏṇḍ‌

kaḍalakkā bikkunnŏr‌ ārĕnnaṟiyāmo?
illa
nakṣatraṅṅaḽ!

kaḍalakkā vikkunnŏru vaḻi nīḽĕ irippuṇḍ‌
kaḍalakkā taṭṭattil‌
karisimmini minnunnŏṇḍ‌

ŏru kāyinu kaḍaleṁ vāṅṅi
ŏru teṅṅāttuṇḍuṁ vāṅṅi
pallillā bāyi tuṟannu
iṅṅanĕ savaykkaṇ‌