നാഥാ നിന്‍ ഗന്ധര്‍വ്വമണ്ഡപംതന്നില്‍ ഞാന്‍
ഭഗ്നപാദങ്ങളാല്‍ നൃത്തമാടാം...
മിഴിനീരിലൊഴുകുമീ സ്നേഹമനോരഥ-
വേഗത്തില്‍ നിന്‍ മുന്നിലാടാം...
(നാഥാ)
സര്‍വ്വാഭരണവിഭൂഷിതയാമെന്‍
ചൂഡാരത്നമെടുക്കൂ...
നിന്‍ വിരിമാറിലെ വനമാലയിലെ
വിശോകമലരിനെ എതിരേല്‍ക്കൂ
നിത്യതപസ്വിനിയാമെന്‍
മംഗളനാദം കേള്‍ക്കാനുണരൂ
വസന്തം വിതുമ്പും ചിലമ്പിന്‍
തിരയിളകിയിരമ്പും ലയത്തില്‍ ലയിക്കൂ
(നാഥാ)
വ്രീളാലോലതരംഗിണിപോലും
ശോകാകുലമല്ലോ...
ഉന്മാദിനിയാം നിന്നെത്തേടുമെന്‍
ജീവാത്മാവിനെ എതിരേല്‍ക്കൂ
എന്റെ തമോമയ ജീവിതസന്ധ്യാ-
ദീപാരാധനയായി..
നിനക്കായ് ജ്വലിക്കും വിളക്കിന്‍
മിഴിമുനകളുലഞ്ഞു... ഹൃദന്തം തുളുമ്പീ...
(നാഥാ)