നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ്
നാഥാ നീ വരുമ്പോള്‍
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാരഭാവം
ശ്രീരാഗ സിന്ദൂരമായ്...
(നാഥാ)
നീലനിലാവിന്‍ ചേല ഞൊറിഞ്ഞു
പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു
രാവൊരു കന്യകയായ്...
പാര്‍വ്വണചന്ദ്രിക
പാല്‍മഞ്ഞില്‍ നനഞ്ഞു...
പരിഭവം ഞാന്‍ മറന്നൂ...
(നാഥാ)
മാറില്‍ മരാളം കാകളി മൂളി
മാദകരാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്...
നിന്‍ മടിയില്‍ ഞാന്‍
മണ്‍വീണയായി...
മീട്ടുക മീട്ടുക നീ...
(നാഥാ)
nāthā nī varumboḽ
ī yāmaṁ taraḽidamāy
prāṇaniledo śṛṁgārabhāvaṁ
śrīrāga sindūramāy...
(nāthā)
nīlanilāvin sela ñŏṟiññu
pīligaḽārnnĕn miḻigaḽulaññu
rāvŏru kanyagayāy...
pārvvaṇasandriga
pālmaññil nanaññu...
paribhavaṁ ñān maṟannū...
(nāthā)
māṟil marāḽaṁ kāgaḽi mūḽi
mādagarāgaṁ rañjiniyāyi
ñānŏru devadayāy...
nin maḍiyil ñān
maṇvīṇayāyi...
mīṭṭuga mīṭṭuga nī...
(nāthā)