Naarigal

നാരികൾ
Year
Language

നാരികൾ കലിയുഗ നാരികൾ
ഭൂവിലെ വിപത്തിൻ വേരുകൾ
അടുത്താൽ നൂലാമാലകൾ
അകന്നാൽ വയ്യാവേലികൾ
(നാരികൾ..)

ആ...ആ..ആ..
തുടി കൊട്ടും പ്രായത്തിൽ ഒരു പാവം
അവരുടെ മദനപ്പൂവമ്പേറ്റു വലഞ്ഞു പോയി
ആകാശ ഗോപുരം തീർക്കുമ്പോൾ ദുർവിധി
ആ പ്രേമഗായകരെ പിടിച്ചകറ്റി
അവൻ അറിയാതെ വേളിക്കു തലതാഴ്ത്തി
(നാരികൾ..)

ഇതാണു വിധിയുടെ വിളയാട്ടം
അറിവുള്ളോർ അറിയുന്നു
സ്വർഗ്ഗത്തെ കട്ടുറുമ്പുകൾ കാമുകിമാർ
രാപ്പകൽ ചിത്രവധം തുടരുന്നു
ആ പാവത്തിൻ പരിതാപം ആരറിയുന്നു
മാ മാ മാ മാലിനി ഇതു ധർമ്മമാണോ
സാ സ സ സൗമിനി ന്യായമാണോ
നീ നീ നീ നീനാ ഇതു നീതിയാണോ
പാ പ പ പ പത്മിനി ഇത് നീതിയോണോ

nārigaḽ kaliyuga nārigaḽ
bhūvilĕ vibattin verugaḽ
aḍuttāl nūlāmālagaḽ
agannāl vayyāveligaḽ
(nārigaḽ..)

ā...ā..ā..
tuḍi kŏṭṭuṁ prāyattil ŏru pāvaṁ
avaruḍĕ madanappūvambeṭru valaññu poyi
āgāśa goburaṁ tīrkkumboḽ durvidhi
ā premagāyagarĕ piḍiccagaṭri
avan aṟiyādĕ veḽikku taladāḻtti
(nārigaḽ..)

idāṇu vidhiyuḍĕ viḽayāṭṭaṁ
aṟivuḽḽor aṟiyunnu
svarggattĕ kaṭṭuṟumbugaḽ kāmugimār
rāppagal sitravadhaṁ tuḍarunnu
ā pāvattin paridābaṁ āraṟiyunnu
mā mā mā mālini idu dharmmamāṇo
sā sa sa saumini nyāyamāṇo
nī nī nī nīnā idu nīdiyāṇo
pā pa pa pa patmini it nīdiyoṇo