Naanamendu kanmanee

നാണമെന്തു കണ്മണീ
Year
Language

നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ
പുതുവധുവിന്റെ വേഷത്തില്
പൂക്കള്‍ വിരിയും നേരത്തില്
പോന്നോ ഇങ്ങുപോന്നോ ഈ മാരനോടു നീ?

ഹയ്യോ ഇവള്‍ കോപക്കാരീ ആണുങ്ങളെ
കയ്യിലെടുക്കും ജാലക്കാരീ
കണ്ണിലോ കരിയെഴുതി മുടിചീകി തിലകമിട്ടു
കല്യാണപ്പെണ്ണേ ചെങ്കതിരണിയും നാട്ടിലേക്കു
പോന്നോ ഇങ്ങുപോന്നോ ഈ മാരനോടുനീ?

കാര്യമുള്ളകോപമോ കരച്ചിലിന്റെ രൂപമോ
കരളലിയുന്ന ഭാവത്തില് കണ്ണു നിറയും നോട്ടത്തില്
നോക്കി നമ്മെ നോക്കി കള്ളക്കോളുകാട്ടണ്

ജിമിജിമുന്നു താളമിട്ട്
ജിലുജിലുന്നു പാടിയാട്
പൂന്തെന്നല്‍ ചോദിക്കണ്
എന്നാണ് കല്യാണമായ് എന്‍ കണ്മണി
നീ നാണിക്കണോ പ്രേമമല്ലെ പേടിച്ചിടല്ലെ

തൈകിട്ട തകിട തൈകിട്ട തകിട
ഈ പൊല്ലാപ്പെങ്ങനെ നോക്കിനില്‍ക്കും
ശൃംഗാരം കാണും തോറും നമുക്കും തോന്നും
പിന്നെ കലാപം പോകാം കൂട്ടുകാരെ
നിന്നാല്‍ കലാപം
ഹ ഹ ഹ ഹ..........

nāṇamĕndu kaṇmaṇī naḍuṅṅaṇĕndu pĕṇmaṇī
puduvadhuvinṟĕ veṣattil
pūkkaḽ viriyuṁ nerattil
ponno iṅṅubonno ī māranoḍu nī?

hayyo ivaḽ kobakkārī āṇuṅṅaḽĕ
kayyilĕḍukkuṁ jālakkārī
kaṇṇilo kariyĕḻudi muḍisīgi tilagamiṭṭu
kalyāṇappĕṇṇe sĕṅgadiraṇiyuṁ nāṭṭilekku
ponno iṅṅubonno ī māranoḍunī?

kāryamuḽḽagobamo karaccilinṟĕ rūbamo
karaḽaliyunna bhāvattil kaṇṇu niṟayuṁ noṭṭattil
nokki nammĕ nokki kaḽḽakkoḽugāṭṭaṇ

jimijimunnu tāḽamiṭṭ
jilujilunnu pāḍiyāṭ
pūndĕnnal sodikkaṇ
ĕnnāṇ kalyāṇamāy ĕn kaṇmaṇi
nī nāṇikkaṇo premamallĕ peḍicciḍallĕ

taigiṭṭa tagiḍa taigiṭṭa tagiḍa
ī pŏllāppĕṅṅanĕ nokkinilkkuṁ
śṛṁgāraṁ kāṇuṁ toṟuṁ namukkuṁ tonnuṁ
pinnĕ kalābaṁ pogāṁ kūṭṭugārĕ
ninnāl kalābaṁ
ha ha ha ha..........