Naanam melaage

നാണം മേലാകെ
Year
Language

നാണം മേലാകെ ഉമ്മ വെച്ചഴകിൻ
കിങ്ങിണി കിണുക്കും പ്രായം (2)
കൈയ്യെത്തും ദൂരത്തു മെയ്യെത്തും തേന്മാവിൽ
പടരാൻ മാത്രമറിയും ചാരുലതേ (2)
ചാരുലതേ..
(നാണം മേലാകെ..)

ഉള്ളിൽ വിരിയും പൂജാപുഷ്പങ്ങളിൽ (2)
തുള്ളിയടരും പനിനീർ മണികളിൽ
മിന്നിയിളകി ഉലകം വിണ്ണിലൊളിയും കനവിൽ
അന്നക്കിളികൾ ചിലച്ചു വർണ്ണച്ചിറകു വിരിച്ചു
(നാണം മേലാകെ ..)

ചേവൽ തിരകൾ ചേർക്കാനണയും
അന്തിവനിയിലെ അരയാൽക്കൊമ്പിൽ
തെന്നലിളകി ഇലകൾ തമ്മിലുരുമ്മി കുയിലിൻ
കൊഞ്ചും മൊഴികളുണർന്നു
നീയും മധുരമണിഞ്ഞു
(നാണം മേലാകെ ..)

nāṇaṁ melāgĕ umma vĕccaḻagin
kiṅṅiṇi kiṇukkuṁ prāyaṁ (2)
kaiyyĕttuṁ dūrattu mĕyyĕttuṁ tenmāvil
paḍarān mātramaṟiyuṁ sārulade (2)
sārulade..
(nāṇaṁ melāgĕ..)

uḽḽil viriyuṁ pūjābuṣpaṅṅaḽil (2)
tuḽḽiyaḍaruṁ paninīr maṇigaḽil
minniyiḽagi ulagaṁ viṇṇilŏḽiyuṁ kanavil
annakkiḽigaḽ silaccu varṇṇacciṟagu viriccu
(nāṇaṁ melāgĕ ..)

seval tiragaḽ serkkānaṇayuṁ
andivaniyilĕ arayālkkŏmbil
tĕnnaliḽagi ilagaḽ tammilurummi kuyilin
kŏñjuṁ mŏḻigaḽuṇarnnu
nīyuṁ madhuramaṇiññu
(nāṇaṁ melāgĕ ..)