Naamoru

നാമൊരു
Year
Language

നാമൊരു രാത്രിയിലീ
സത്രത്തിലെ നടകശാലയിലെത്തി
ആരോ നല്‍കിയ വേഷമരങ്ങില്‍
ആടുക പാടുക നാം
ഈ ഒരു നിമിഷം മാത്രം സത്യം

ഇതെന്‍ പളുങ്കുപാത്രം
പ്രിയമുള്ളവളേ ഇതിലൊരു തുള്ളി
പ്രണയമധു നീ പകരൂ
എന്‍ അധരത്തിന്നത് ലഹരി
എന്‍ ഹൃദയത്തിന്നത് ലഹരി (നാമൊരു രാത്രിയില്‍ ..)

നാമറിയാതെ നമ്മുടെ ജനനം
നാമറിയാതെ മരണം
ഇരുപുറവും ജനിമൃതികള്‍
അവയുടെ ഇടയിലോരുല്‍സവവേള
ഒരു ഗാനോല്‍സവവേള
ഒരു പാനോല്‍സവവേള (നാമൊരു രാത്രിയില്‍ ..)

nāmŏru rātriyilī
satrattilĕ naḍagaśālayilĕtti
āro nalgiya veṣamaraṅṅil
āḍuga pāḍuga nāṁ
ī ŏru nimiṣaṁ mātraṁ satyaṁ

idĕn paḽuṅgubātraṁ
priyamuḽḽavaḽe idilŏru tuḽḽi
praṇayamadhu nī pagarū
ĕn adharattinnat lahari
ĕn hṛdayattinnat lahari (nāmŏru rātriyil ..)

nāmaṟiyādĕ nammuḍĕ jananaṁ
nāmaṟiyādĕ maraṇaṁ
irubuṟavuṁ janimṛtigaḽ
avayuḍĕ iḍayilorulsavaveḽa
ŏru gānolsavaveḽa
ŏru pānolsavaveḽa (nāmŏru rātriyil ..)