Naamavum roobavum

നാമവും രൂപവും
Work
Year
Language

ആ....
നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം
നിന്‍ വിരല്‍ത്തുമ്പില്‍ ഞാനാടിക്കളിക്കുന്ന
നാല്‍പ്പാമരക്കളിപ്പാവമാത്രം
നാമവും രൂപവും........

ഓരോകാലടിച്ചോടിലും നിന്നിലെ
ജീവനസംഗീതം കേള്‍പ്പൂ
ഓരോ പുഞ്ചിരിപ്പൂവിലും നീതന്ന
പ്രേമമാധുരിയറിവൂ
നീതന്ന കനിവിനും നീതന്ന നോവിനും
എങ്ങനെ നന്ദിയേകും ഞാന്‍
കരയില്ല ഞാനെന്റെ മിഴിനീരുവീണുനിന്‍
മാനസം നൊന്തുപോയാലോ
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം

കാരുണ്യവായ്പ്പെഴും നിന്‍ തൃക്കൈകളാല്‍
നല്‍കുവതെന്തും സ്വീകരിക്കാം
കനവിനെന്തര്‍ഥമാമാ മാനത്തുപോലും
മായാത്തമാരിവില്ലുണ്ടോ?
നീതന്ന പകലിനും നീതന്ന രാവിനും
എങ്ങിനെ നന്ദി ചൊല്ലും ഞാന്‍
എങ്കിലും പങ്കിലമാവാത്ത പാട്ടിന്റെ
ചെണ്ടുകള്‍ സ്വീകരിച്ചാലും
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം

ā....
nāmavuṁ rūbavuṁ nīmātraṁ
dehavuṁ dehiyuṁ nīmātraṁ
nin viralttumbil ñānāḍikkaḽikkunna
nālppāmarakkaḽippāvamātraṁ
nāmavuṁ rūbavuṁ........

orogālaḍiccoḍiluṁ ninnilĕ
jīvanasaṁgīdaṁ keḽppū
oro puñjirippūviluṁ nīdanna
premamādhuriyaṟivū
nīdanna kanivinuṁ nīdanna novinuṁ
ĕṅṅanĕ nandiyeguṁ ñān
karayilla ñānĕnṟĕ miḻinīruvīṇunin
mānasaṁ nŏnduboyālo
ānandadībame premasarvvasvame
trailokya saൌndarya sārame vandanaṁ

kāruṇyavāyppĕḻuṁ nin dṛkkaigaḽāl
nalguvadĕnduṁ svīgarikkāṁ
kanavinĕndardhamāmā mānattuboluṁ
māyāttamārivilluṇḍo?
nīdanna pagalinuṁ nīdanna rāvinuṁ
ĕṅṅinĕ nandi sŏlluṁ ñān
ĕṅgiluṁ paṅgilamāvātta pāṭṭinṟĕ
sĕṇḍugaḽ svīgariccāluṁ
ānandadībame premasarvvasvame
trailokya saൌndarya sārame vandanaṁ