നാഴികമണിയുടെ സൂചികളേ
കാലമാം യാത്രക്കാരന്റെ
കൂടെനടക്കും തോഴികളേ
പേടിയാകുന്നൂ നിങ്ങളെ പേടിയാകുന്നൂ (നാഴികമണി)
നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര
നിശ്ശബ്ദനിമിഷങ്ങള്‍ മരിച്ചു വീണു
വിടരും മുന്‍പെത്ര മധുരപ്രതീക്ഷകള്‍
വനഭൂമികളില്‍ കൊഴിഞ്ഞു വീണു -
വാടിക്കൊഴിഞ്ഞുവീണു (നാഴികമണി)
നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര
നിസ്സ്വാര്‍ത്ഥ ഹൃദയങ്ങള്‍ തകര്‍ന്നു പോയീ
കടല്‍കാണാതെത്ര പ്രണയപ്രവാഹങ്ങള്‍
മരുഭൂമികളില്‍ വരണ്ടുപോയി
വറ്റി വരണ്ടുപോയി (നാഴികമണി)