നാഴികകള്‍ തന്‍ ചങ്ങലകള്‍
അളക്കുവതെങ്ങനെയീ ദൂരം
മദിച്ചും പിടഞ്ഞും നിഴലുകള്‍ നീങ്ങും
മനസ്സിന്‍ രാജപഥം നീളുന്നു...
ചായം തേച്ച മുഖങ്ങളുമായ്
താളം തെറ്റും പദങ്ങളുമായ്
മൗനം വാചാലമാകുമരങ്ങില്‍
ആടുന്നു... ഇടറിവീഴുന്നു...
യവനിക താഴുന്നതെപ്പോള്‍, വീണ്ടും
യവനികയുയരുന്നതെപ്പോള്‍...
ആരറിവൂ? ആരറിവൂ?
(നാഴികകള്‍...)
വേഷം മാറുന്ന രൂപങ്ങളും
മിന്നിയോടുന്ന ഭാവങ്ങളും
തങ്ങളില്‍ തങ്ങളിലറിയാതിവിടെ
തെളിയുന്നു... ഇരുളില്‍ ഇടയുന്നു...
അരങ്ങിതു മയങ്ങുന്നതെപ്പോള്‍, വീണ്ടും
അണിയറ വിളിക്കുന്നതെപ്പോള്‍
ആരറിവൂ? ആരറിവൂ?
(നാഴികകള്‍...)