നാളെയാണു കല്യാണം
നാട്ടാരെല്ലാം കൂട്ടി വിളിച്ചു്
പറകൊട്ടിപ്പന്തലുമിട്ടു്
പാടുമല്ലു് ഏന്‍ പാടുമല്ലു്
നെല്ലമ്മ പെറ്റെന്നു
ചെല്ലക്കിളിനീയെങ്ങനറിഞ്ഞു്
കല്ലേരിക്കണ്ടം കൊയ്യണകാലം വന്നു്
ഏനു കാണാന്‍ വന്നു്
ആരെടി മുന്നിലു്
തമ്പ്രാവന്നേ പുഞ്ചവരമ്പിലു്
കൊയ്ത്തരിവാളെങ്ങടിപെണ്ണേ
കൊയ്യാനു് കണ്ടം കൊയ്യാനു്
ആടൈ മാറെടി പുഞ്ചവരമ്പേ
അയകൊടു വെളയണ വയലിതു കാണെടി
അടിയാനും തന്തോയക്കളിയാടുമല്ലു്
കളിയാടുമല്ലു്
നാളെയാണു് കല്യാണം
നാട്ടാരെല്ലാം കൂട്ടിവിളിച്ചു്