Naagasvarattinre

നാഗസ്വരത്തിന്റെ
Work
Year
Language

നാദസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണംകുണുങ്ങല്ലേ പെണ്ണേ
നാണംകുണുങ്ങല്ലേ

കൂട്ടുകാരൊന്നായി കുരവയിടുംനേരം
കൂട്ടംവെടിയല്ലേ പെണ്ണേ
കൂട്ടംവെടിയല്ലേ

മണ്ഡപംതന്നില്‍ നിന്‍ കൈപിടിച്ചമ്മായി
കൊണ്ടുചെന്നാക്കുമ്പോള്‍ നിന്നെ
കൊണ്ടുചെന്നാക്കുമ്പോള്‍
നാലാളുകാണ്‍കെനീ നാണിച്ചു നാണിച്ചു
കാലുവിറയ്ക്കരുതേ നിന്നുടെ
കാലുവിറയ്ക്കരുതേ
(നാദസ്വരത്തിന്റെ.....)

കനകത്തിന്‍ പൂത്താലി മണവാളന്‍ കെട്ടുമ്പോള്‍
കണ്ഠം തിരിയ്ക്കരുതേ നിന്റെ
കണ്ഠം തിരിയ്ക്കരുതേ
തങ്കക്കസവിന്റെ പുടവതരുംനേരം
താഴെക്കളയരുതേ പുടവ
താഴെക്കളയരുതേ
(നാദസ്വരത്തിന്റെ.....)

കല്യാണച്ചെക്കന്റെ കാല്‍കഴുകിയ്ക്കുമ്പോള്‍
കള്ളക്കണ്ണെറിയല്ലേ തോഴി
കള്ളക്കണ്ണെറിയല്ലേ
കന്യകമാര്‍മുന്നില്‍ താലം പിടിയ്ക്കുമ്പോള്‍
കണ്ടുചിരിയ്ക്കല്ലേ തോഴി
കണ്ടുചിരിയ്ക്കല്ലേ

(നാദസ്വരത്തിന്റെ.....)

nādasvarattinṟĕ nādaṁ keḽkkumboḽ
nāṇaṁkuṇuṅṅalle pĕṇṇe
nāṇaṁkuṇuṅṅalle

kūṭṭugārŏnnāyi kuravayiḍuṁneraṁ
kūṭṭaṁvĕḍiyalle pĕṇṇe
kūṭṭaṁvĕḍiyalle

maṇḍabaṁtannil nin kaibiḍiccammāyi
kŏṇḍusĕnnākkumboḽ ninnĕ
kŏṇḍusĕnnākkumboḽ
nālāḽugāṇgĕnī nāṇiccu nāṇiccu
kāluviṟaykkarude ninnuḍĕ
kāluviṟaykkarude
(nādasvarattinṟĕ.....)

kanagattin pūttāli maṇavāḽan kĕṭṭumboḽ
kaṇḍhaṁ tiriykkarude ninṟĕ
kaṇḍhaṁ tiriykkarude
taṅgakkasavinṟĕ puḍavadaruṁneraṁ
tāḻĕkkaḽayarude puḍava
tāḻĕkkaḽayarude
(nādasvarattinṟĕ.....)

kalyāṇaccĕkkanṟĕ kālgaḻugiykkumboḽ
kaḽḽakkaṇṇĕṟiyalle toḻi
kaḽḽakkaṇṇĕṟiyalle
kanyagamārmunnil tālaṁ piḍiykkumboḽ
kaṇḍusiriykkalle toḻi
kaṇḍusiriykkalle

(nādasvarattinṟĕ.....)