നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടിടാം...(2)
ശീലാവതിക്കാറ്റിൽ ശ്രീരാഗമായ് പാടാം...
നീ വാഴുവാൻ ആയുരാരോഗ്യമായ്...
പൊന്നുകൊണ്ടൊരാൾരൂപം നേരുന്നു ഞാൻ
ഉള്ളുരുകി വീഴുന്നു സ്നേഹം...
എന്നും ഈ തറവാടു സ്വർഗ്ഗംപോലെ ആയെങ്കിൽ...
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടിടാം...
എൻ മനസ്സിൻ ഉൾക്കളങ്ങൾ കണ്ടിരുന്നെങ്കിൽ
അവൻ വന്നിരുന്നെങ്കിൽ...
വീണ്ടുമാ പാദങ്ങളിൽ വീഴും ഞാൻ...
വാടി വീഴും ഞാൻ...
(എൻ മനസ്സിൻ...)
ബന്ധങ്ങൾ തങ്ങളിലും ദൈവങ്ങൾ തങ്ങളിലും
ഇനി എന്തിനി തറവാടിന്നങ്കണ വേദിയിൽ പോരാട്ടം...
ഒ ഓ...
നാഗമ്പടക്കാവിൽ പുള്ളോർക്കുടം മീട്ടി
നാവോറുമായ് നിന്നെ താരാട്ടിടാം.....
അച്ഛനമ്മമാരിണങ്ങി ഒന്നു ചേർന്നെങ്കിൽ
അവർ ഒന്നു ചേർന്നെങ്കിൽ...
പൂമുഖത്തു പൂ വിരിക്കും പൂക്കാലം
കണിപ്പൂക്കാലം...
(അച്ഛനമ്മമാരിണങ്ങി...)
നിറമാല കണ്ടുതൊഴാൻ അവരിന്നു പോരുമെങ്കിൽ
വരവേല്പിനാതിരരാവിനുത്സവതാളമൊരുക്കും ഞാൻ..
ഒ ഓ...
(നാഗമ്പടക്കാവിൽ...)