Naadavinodini maaye

നാദവിനോദിനി മായേ
Year
Language

ആ...

നാദവിനോദിനീ മായേ -നട-
ഭൈരവി ഭാരതി നീയേ
നവരസഭാവം കാണും നേരം
കവിതേ നീ വന്നുണരുണരൂ
നാദവിനോദിനി.....

ശാരദനീല രാവുപോലും
ശീതനിലാവിന്‍ ശയ്യയില്‍
രാഗവിഹാരം തേടിടുംനിന്‍
ലാസ്യവിനോദം കണ്ടുഞാന്‍
നൂറുശിലാശലഭങ്ങള്‍ പാറും
കുങ്കുമനീരജമെന്‍ ഹൃദയം
നാദവിനോദിനി......

ആദിയില്‍ ജീവരാശിതിരയും
ആത്മനിവേദ്യം നീയല്ലോ
എന്റെ കടിഞ്ഞൂലാരതിയായി
കാല്‍ക്കലിടുന്നു എന്നെ ഞാന്‍
യാമരസാഞ്ജലി തൂകുന്നെന്നും
പാദുകവന്ദന ഗാനവുമായ്
നാദവിനോദിനി.....

ā...

nādavinodinī māye -naḍa-
bhairavi bhāradi nīye
navarasabhāvaṁ kāṇuṁ neraṁ
kavide nī vannuṇaruṇarū
nādavinodini.....

śāradanīla rāvuboluṁ
śīdanilāvin śayyayil
rāgavihāraṁ teḍiḍuṁnin
lāsyavinodaṁ kaṇḍuñān
nūṟuśilāśalabhaṅṅaḽ pāṟuṁ
kuṅgumanīrajamĕn hṛdayaṁ
nādavinodini......

ādiyil jīvarāśidirayuṁ
ātmanivedyaṁ nīyallo
ĕnṟĕ kaḍiññūlāradiyāyi
kālkkaliḍunnu ĕnnĕ ñān
yāmarasāñjali tūgunnĕnnuṁ
pādugavandana gānavumāy
nādavinodini.....