Muttuvaaraan poyavare

മുത്തുവാരാന്‍ പോയവരേ
Year
Language

മുത്തുവാരാൻ പോയവരേ
മുത്തെന്തെ കണ്ടില്ല?
ചുഴികൾ കണ്ടൂ, ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നൂ!
(മുത്തുവാരാൻ..)

കടലുകാണാൻ പോയവരേ!
കടലെന്തെ കണ്ടില്ല?
തിരകൾ കണ്ടു, തീരം കണ്ടു
തിരിച്ചു പോന്നൂ
കൂടെ വന്ന വിധിമാത്രം
കടലും മുത്തും കണ്ടു! (മുത്തുവാരാൻ...)

കാടു കാണാൻപൊയവരെ!
കാടെന്തെ കണ്ടില്ല?
മരങ്ങൾ കണ്ടൂ,മലകൾ കണ്ടു
മടങ്ങി വന്നൂ
കൂടെ വന്ന വിധി മാത്രം
കാടും കനിയും കണ്ടു

muttuvārān poyavare
muttĕndĕ kaṇḍilla?
suḻigaḽ kaṇḍū, sippigaḽ kaṇḍū
tuḻaññu ponnu tiriyĕ tuḻaññu ponnū!
(muttuvārān..)

kaḍalugāṇān poyavare!
kaḍalĕndĕ kaṇḍilla?
tiragaḽ kaṇḍu, tīraṁ kaṇḍu
tiriccu ponnū
kūḍĕ vanna vidhimātraṁ
kaḍaluṁ muttuṁ kaṇḍu! (muttuvārān...)

kāḍu kāṇānpŏyavarĕ!
kāḍĕndĕ kaṇḍilla?
maraṅṅaḽ kaṇḍū,malagaḽ kaṇḍu
maḍaṅṅi vannū
kūḍĕ vanna vidhi mātraṁ
kāḍuṁ kaniyuṁ kaṇḍu