Muttundo ponnundo

മുത്തുണ്ടോ പൊന്നുണ്ടോ
Year
Language

മുത്തുണ്ടോ പൊന്നുണ്ടോ പൂവുണ്ടോ
മുത്തുക്കുടയുണ്ടോ ചെപ്പുണ്ടോ മുകിലുണ്ടോ
മാനത്തൊരു കൊട്ടാരം അലങ്കരിക്കാന്‍
എനിക്കും എന്‍ സഖിക്കും താമസിക്കാന്‍ ....
(മുത്തുണ്ടോ.....)

ചന്ദനപ്പുഴയുണ്ടോ വെണ്ണക്കല്‍പ്പടവുണ്ടോ
സുന്ദരിപ്പെണ്ണിനു കുളിച്ചുകേറാൻ
കരിനീല മിഴിയെഴുതി മയില്‍‌പ്പീലിപ്പൂമുടിയില്‍ (2)
വൈഡൂര്യമണി ചൂടി അവള്‍ക്കൊരുങ്ങി നില്‍ക്കാന്‍
(മുത്തുണ്ടോ.....)

മാരിവില്‍ത്തേരുണ്ടോ മധുമാസ രാവുകളില്‍
ഈരേഴു ലോകവും പറന്നു ചെല്ലാന്‍
സ്വര്‍ഗ്ഗത്തെ മണിയറയില്‍ മലര്‍ശയ്യ വിരിച്ചുവോ(2)
എനിക്കും എന്‍ സഖിക്കും പുണര്‍ന്നുറങ്ങാന്‍ ....
(മുത്തുണ്ടോ.....)

muttuṇḍo pŏnnuṇḍo pūvuṇḍo
muttukkuḍayuṇḍo sĕppuṇḍo mugiluṇḍo
mānattŏru kŏṭṭāraṁ alaṅgarikkān
ĕnikkuṁ ĕn sakhikkuṁ tāmasikkān ....
(muttuṇḍo.....)

sandanappuḻayuṇḍo vĕṇṇakkalppaḍavuṇḍo
sundarippĕṇṇinu kuḽiccugeṟān
karinīla miḻiyĕḻudi mayil‌ppīlippūmuḍiyil (2)
vaiḍūryamaṇi sūḍi avaḽkkŏruṅṅi nilkkān
(muttuṇḍo.....)

māriviltteruṇḍo madhumāsa rāvugaḽil
īreḻu logavuṁ paṟannu sĕllān
svarggattĕ maṇiyaṟayil malarśayya viriccuvo(2)
ĕnikkuṁ ĕn sakhikkuṁ puṇarnnuṟaṅṅān ....
(muttuṇḍo.....)