Muttumagale enre

മുത്തുമകളേ എന്റെ
Year
Language

മുത്തുമകളേയെന്റെ പൊന്നുമകളേ (2)
നീ പാടാറില്ലേ നീ ആടാറില്ലേ
എന്‍ കണ്ണീര്‍മുത്തേ നീയെങ്ങാണു്
നിന്റെ കിളുന്തു മോഹമെവിടെ
നിന്റെ കുരുന്നു സ്നേഹമെവിടെ

മുത്തുമകളേയെന്റെ പൊന്നുമകളേ (2)

കുപ്പിവളക്കൈകള്‍ മിണ്ടാറില്ലെന്നോ
തേന്‍മൊഴികള്‍ പെയ്യാറില്ലേ
പച്ചമലര്‍ത്തോപ്പില്‍ നീരാടാറില്ലേ
താഴ്വരയില്‍ പോകാറില്ലേ
തെന്നലുറങ്ങി രാവുറങ്ങി
താലിപ്പൂവെല്ലാം വീണുറങ്ങി
മുത്തേ വായോ

മുത്തുമകളേയെന്റെ പൊന്നുമകളേ (2)

കാഞ്ചീപുരം ചേല ചുറ്റാറില്ലേ നീ
മുത്തുമണികള്‍ കോര്‍ക്കാറില്ലേ
വായാടിക്കാറ്റേ നന്നാറിപ്പൂവേ
മുത്തുമോളേ കാണാറില്ലേ
ഞാനുറങ്ങാതേ രാവുറങ്ങി
കോയില്‍മണികള്‍ കേണുറങ്ങി
മുത്തേ വായോ

(മുത്തുമകളേയെന്റെ)
നിന്റെ കിളുന്തു മോഹമെവിടെ

muttumagaḽeyĕnṟĕ pŏnnumagaḽe (2)
nī pāḍāṟille nī āḍāṟille
ĕn kaṇṇīrmutte nīyĕṅṅāṇu്
ninṟĕ kiḽundu mohamĕviḍĕ
ninṟĕ kurunnu snehamĕviḍĕ

muttumagaḽeyĕnṟĕ pŏnnumagaḽe (2)

kuppivaḽakkaigaḽ miṇḍāṟillĕnno
tenmŏḻigaḽ pĕyyāṟille
paccamalarttoppil nīrāḍāṟille
tāḻvarayil pogāṟille
tĕnnaluṟaṅṅi rāvuṟaṅṅi
tālippūvĕllāṁ vīṇuṟaṅṅi
mutte vāyo

muttumagaḽeyĕnṟĕ pŏnnumagaḽe (2)

kāñjīburaṁ sela suṭrāṟille nī
muttumaṇigaḽ korkkāṟille
vāyāḍikkāṭre nannāṟippūve
muttumoḽe kāṇāṟille
ñānuṟaṅṅāde rāvuṟaṅṅi
koyilmaṇigaḽ keṇuṟaṅṅi
mutte vāyo

(muttumagaḽeyĕnṟĕ)
ninṟĕ kiḽundu mohamĕviḍĕ