Muttum pavilavum niranaali

മുത്തും പവിഴവും നിറനാഴി
Work
Year
Language

മുത്തും പവിഴവും നിറനാഴിവച്ചു ഞാന്‍
അമ്മേ നമസ്കരിക്കാം
ഉത്രാടരാത്രിയില്‍ ചന്ദ്രനാകാം
തിരുവോണനാളിലെ സൂര്യനാകാം
നീ തന്ന താരാട്ടുപാട്ടുമായ് വന്നു ഞാന്‍
നിന്നെ പാടിയുറക്കാം
(മുത്തും)

എത്രമേല്‍ താ‍യാട്ടു കാട്ടിയാലും
ഞാന്‍ നിന്നോമല്‍ക്കണ്ണനല്ലേ
എത്രയും പാഴ്ച്ചേറിലായാലും
ഞാന്‍ താമരക്കുഞ്ഞല്ലേ
നീ തന്നൊരമ്മിഞ്ഞപ്പാല്‍കണമിന്നൊരു
സ്നേഹത്തിന്‍ പാലാഴിയല്ലേ - അമ്മേ
സ്നേഹത്തിന്‍ പാലാഴിയല്ലേ...
(മുത്തും)

പൊന്നുരുകുന്നൊരീ സ്നേഹസന്ധ്യയില്‍
ബാല്യം തിരികെ വരുമ്പോള്‍
ഓര്‍മ്മയിലായിരം ദീപവുമായമ്മ
ആയുരാരോഗ്യം നേരുമ്പോള്‍
തൃക്കൈവിരലിലെ മോതിരമായെന്നും
തുണയായ് വാഴാന്‍ മോഹം - എന്നും
തുണയായ് വാഴാന്‍ മോഹം...
(മുത്തും)

muttuṁ paviḻavuṁ niṟanāḻivaccu ñān
amme namaskarikkāṁ
utrāḍarātriyil sandranāgāṁ
tiruvoṇanāḽilĕ sūryanāgāṁ
nī tanna tārāṭṭubāṭṭumāy vannu ñān
ninnĕ pāḍiyuṟakkāṁ
(muttuṁ)

ĕtramel tāyāṭṭu kāṭṭiyāluṁ
ñān ninnomalkkaṇṇanalle
ĕtrayuṁ pāḻsceṟilāyāluṁ
ñān dāmarakkuññalle
nī tannŏrammiññappālgaṇaminnŏru
snehattin pālāḻiyalle - amme
snehattin pālāḻiyalle...
(muttuṁ)

pŏnnurugunnŏrī snehasandhyayil
bālyaṁ tirigĕ varumboḽ
ormmayilāyiraṁ dībavumāyamma
āyurārogyaṁ nerumboḽ
tṛkkaiviralilĕ modiramāyĕnnuṁ
tuṇayāy vāḻān mohaṁ - ĕnnuṁ
tuṇayāy vāḻān mohaṁ...
(muttuṁ)