Muttum mudipponnum

മുത്തും മുടിപ്പൊന്നും
Year
Language

മുത്തും മുടിപ്പൊന്നും നീ ചൂ‍ടി വാ
ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ
മണ്ണില്‍ വിണ്ണില്‍ നീളേ വസന്തോത്സവം
ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ...

(മുത്തും...)

അലരിന്‍ ദളമായ് അഴകിന്‍ നിറമായ്
മലരുവാനെന്നില്‍ കലരുവാന്‍
തരളമായ് വന്നു തഴുകുവാനെന്നില്‍
അടിയുവാന്‍ വരൂ അറിയുവാന്‍

(മുത്തും...)

കഥയില്‍ കഥയായ് സുധയില്‍ സുധയായ്
തുടരുവാനെന്നില്‍ കവിയുവാന്‍
തരളമായ് വന്നു മൊഴിയുവാനെന്നില്‍
നിറയുവാന്‍ വരൂ മുഴുകുവാന്‍

(മുത്തും...)

muttuṁ muḍippŏnnuṁ nī sūḍi vā
sandanatterilāy sĕllakkāṭre
maṇṇil viṇṇil nīḽe vasandotsavaṁ
he he lālalā... he he lālalā...

(muttuṁ...)

alarin daḽamāy aḻagin niṟamāy
malaruvānĕnnil kalaruvān
taraḽamāy vannu taḻuguvānĕnnil
aḍiyuvān varū aṟiyuvān

(muttuṁ...)

kathayil kathayāy sudhayil sudhayāy
tuḍaruvānĕnnil kaviyuvān
taraḽamāy vannu mŏḻiyuvānĕnnil
niṟayuvān varū muḻuguvān

(muttuṁ...)