Muttukkudakkeelil

മുത്തുക്കുടക്കീഴിൽ
Work
Year
Language

മുത്തുക്കുടക്കീഴിൽ മുറ്റത്തു പൂവിടും നക്ഷത്രപൌർണ്ണമി...

മുത്തുക്കുടക്കീഴിൽ മുറ്റത്തു പൂവിടും നക്ഷത്രപൌർണ്ണമി
അറിയാതെ ഞാനൊരു കാമസ്വരൂപനിൽ അനുരാഗവതിയായി
ഇന്നു ഞാൻ ആരാധികയായി...

അവന്റെ ഹൃദയസരോവരത്തിലെ അരയന്നപ്പിടയായ് ഞാൻ....
അവന്റെ ഹൃദയസരോവരത്തിലെ അരയന്നപ്പിടയായ് ഞാൻ
അവനെന്റെ ജീവന്റെ ചിത്രവിപഞ്ചിയിലെ അഭൌമസംഗീതമായ്....
ഞങ്ങൾക്കൊരു രാഗമൊരു താളമായ്...
ഞങ്ങൾക്കൊരു ഭാവമൊരു മോഹമായ്...

മുത്തുക്കുടക്കീഴിൽ മുറ്റത്തു പൂവിടും നക്ഷത്രപൌർണ്ണമി
അറിയാതെ ഞാനൊരു കാമസ്വരൂപനിൽ അനുരാഗവതിയായി
ഇന്നു ഞാൻ ആരാധികയായി...

മന്ദാരമരന്ദങ്ങൾ അവനെന്നിൽ നിറയ്ക്കുന്ന മധുവിധുരാത്രികളിൽ....
തേന്മാവിൽ പടരുന്ന വനമുല്ലപോലെ താനെ അവനിൽ ഞാൻ പടർന്നു കേറും...
ഉള്ളിലൊരു ലയമൊരു ശ്രുതിയായി....
പിന്നെ ഒരു വർണ്ണമൊരു ദാഹമായ്....

muttukkuḍakkīḻil muṭrattu pūviḍuṁ nakṣatrabaൌrṇṇami...

muttukkuḍakkīḻil muṭrattu pūviḍuṁ nakṣatrabaൌrṇṇami
aṟiyādĕ ñānŏru kāmasvarūbanil anurāgavadiyāyi
innu ñān ārādhigayāyi...

avanṟĕ hṛdayasarovarattilĕ arayannappiḍayāy ñān....
avanṟĕ hṛdayasarovarattilĕ arayannappiḍayāy ñān
avanĕnṟĕ jīvanṟĕ sitravibañjiyilĕ abhaൌmasaṁgīdamāy....
ñaṅṅaḽkkŏru rāgamŏru tāḽamāy...
ñaṅṅaḽkkŏru bhāvamŏru mohamāy...

muttukkuḍakkīḻil muṭrattu pūviḍuṁ nakṣatrabaൌrṇṇami
aṟiyādĕ ñānŏru kāmasvarūbanil anurāgavadiyāyi
innu ñān ārādhigayāyi...

mandāramarandaṅṅaḽ avanĕnnil niṟaykkunna madhuvidhurātrigaḽil....
tenmāvil paḍarunna vanamullabolĕ tānĕ avanil ñān paḍarnnu keṟuṁ...
uḽḽilŏru layamŏru śrudiyāyi....
pinnĕ ŏru varṇṇamŏru dāhamāy....