മുത്തു കിലുങ്ങും ചെപ്പാണെടാ - ഇതു
മുത്താരം കടലിലെ ചിപ്പിയാണെടാ (മുത്തു കിലുങ്ങും)
കരയോട് കര ചുറ്റി
കടലാകെ വലവീശി
വിലപേശി കിട്ടാത്ത നിധിയാണെടാ
ഇതു നിധിയാണെടാ
ആയിരം കടലോടി വന്ന മുത്ത്
ആകാശ തമ്പുരാന്‍ തന്ന മുത്ത്
കരളിന്‍ രത്നത്തുരുത്തിന്‍ അക്കരെ
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്
കരകാണാ കടലില്‍ വിളഞ്ഞ മുത്ത്
(മുത്ത് കിലുങ്ങും )
കയ്യില്‍ കിട്ടിയ കളിമുത്തുച്ചിപ്പി
കൈ തട്ടി എറിയുവതാരാരോ
പൊന്‍ ചിപ്പി തുറന്നു മുത്തെടുത്തു
പൂമുത്തം നല്കാത്തവരാരാരോ
പൂമുത്തം നല്കാത്തവരാരാരോ
(മുത്ത് കിലുങ്ങും )