ലാലാലൂ സാന്റാ കാത്തൂ ഹാസുലൂ ആമിനചുയാ
മുത്തു തൂവൽ മുത്തമിട്ട പൂം പക്ഷി പോലെ പാറാം
നക്ഷത്രങ്ങൾ എണ്ണിയെണ്ണി വിൺകോണിലൂടെ നീന്താം
മിന്നൽ മേഘജാലം വിതറിയ തെന്നലൂയലേറാം
നാട്ടുമൈനയെങ്ങോ കുറുകിയ പാട്ടിലൊന്നു മീട്ടാം
ഇതു ബലി ഗീതോക ഗാവൂയ ഗീതോക ഗാവ്യാ
ഗീതാ ക ഗാവ്യാ ഗീതാക ഗാവ്യാ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം (2)
നിൻ വിരൽത്തുമ്പിൽ ഞാൻ മിടിക്കുമ്പോൾ (2)
ഗസൽ മുല്ല പൂക്കും ദൂരെ ആകാശ തീരത്തും
മാമരങ്ങളിൽ മിന്നി മാഞ്ഞ മിന്നാമിനുങ്ങുകൾ പോലെ
ദൂരെ ദൂരെയായ് നീല സാഗരം പൂത്ത പൂഞ്ചുരുൾ പോലെ
കാറ്റു ചിക്കും കനക താരകൾ
എങ്ങുമെങ്ങും ചിതറി വീണ പോൽ
നമ്മളെങ്ങോ ചെന്നു ചേരുന്നു
ചിപ്പിയായും ചിതലു പോലെയും
തെന്നി മിന്നും കനവു നെയ്യുവാൻ
എന്നുമെന്നും നാമൊരുങ്ങുന്നു
വിലോലമാം സ്നേഹത്തിൻ തലോടലോ മൗനം (2)
(മുത്തു തൂവൽ..)
വിൺ വസന്തങ്ങൾ പൊൻപതംഗങ്ങൾ (2)
പറക്കുന്നു പാടാപ്പാട്ടിൻ പൂ പൂത്ത തീരത്ത്
എത്ര സന്ധ്യകൾ ചിത്ര വർണ്ണമായ് ചെപ്പിനുള്ളിൽ നാം കാത്തു
എത്ര ബാസുരി രാഗ നാളിയിൽ ചൈത്ര ഗീതകം പൂത്തു
താളമിട്ടും തബലയാകുവാൻ തന്ത്രി മീട്ടും ലഹരിയാകുവാൻ
നെഞ്ചിനുള്ളിൽ മഞ്ഞുലാവുന്നു
പാതി കോർക്കും പവിഴ നൂലിലെ നീല മുത്തിൻ മണികളാകുവാൻ
ഉള്ളിനുള്ളിൽ നാം തുളുമ്പുന്നു
വിലോലമാം സ്നേഹത്തിൻ തലോടലോ മൗനം (2)
(മുത്തു തൂവൽ..)