Muttolakkottaaram

മുത്തോലക്കൊട്ടാരം
Year
Language

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു് (..മുത്തോലക്കൊട്ടാരം..)
കവിതകള്‍ വിരിയുമ്പോള്‍ കാദംബരീ
കുയിലിനുമറിയില്ല നീലാംബരീ
മാമുണ്ണാന്‍ വെള്ളിത്തിങ്കൾത്താലം
മാനത്തെ കാവില്‍ മേടപ്പൂരം

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്..

മാറില്‍ ചായുമീ മണിമഴപ്പീലിയില്‍
ഏഴുനിറം ചേര്‍ന്നലിഞ്ഞുവോ
പൂവണിയുന്നൊരാ മാനത്തെ ചെമ്പകം
പൂക്കണിയായ് വന്നണഞ്ഞുവോ
നിറനിറ നിറയുമീ നീലത്തളിരുകള്‍
നിറപറയാകുമീ ഓര്‍മ്മക്കുളിരുകള്‍
നിന്റെ മെയ് തൊടാന്‍ ഒരുമാത്ര നിന്നുവോ
നീരാടും വാര്‍ത്തിങ്കളേ........
നീയാരെന്‍ ശ്രീമംഗലേ.........

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്..

സംഗമ രാത്രിയില്‍ മംഗലവീണയില്‍
എഴുസ്വരം ചേര്‍ന്നിണങ്ങിയോ
താലിപ്പൂവിലെന്‍ മാനസത്തേന്‍കുടം
താമരയായ് കൈ തൊഴുന്നുവോ
മകരനിലാവിലെ മഞ്ഞണിത്തുമ്പികള്‍
മധുമഴ പൊഴിയുമീ മായക്കമ്പികള്‍
നിന്റെ പേരിലും ഒരു പാട്ടുനെയ്തുവോ
സ്നേഹത്തിന്‍ കൂടല്ലയോ....
ദൈവത്തിന്‍ വീടല്ലയോ....

(മുത്തോലക്കൊട്ടാരം....)

muttolakkŏṭṭāraṁ pattubaṟa pattāyaṁ
nāḍu suṭrān nālumaṇitteru്
sāyuṟakkān sandanappūṅgāṭru് (..muttolakkŏṭṭāraṁ..)
kavidagaḽ viriyumboḽ kādaṁbarī
kuyilinumaṟiyilla nīlāṁbarī
māmuṇṇān vĕḽḽittiṅgaḽttālaṁ
mānattĕ kāvil meḍappūraṁ

muttolakkŏṭṭāraṁ pattubaṟa pattāyaṁ
nāḍu suṭrān nālumaṇitteru്
sāyuṟakkān sandanappūṅgāṭru്..

māṟil sāyumī maṇimaḻappīliyil
eḻuniṟaṁ sernnaliññuvo
pūvaṇiyunnŏrā mānattĕ sĕmbagaṁ
pūkkaṇiyāy vannaṇaññuvo
niṟaniṟa niṟayumī nīlattaḽirugaḽ
niṟabaṟayāgumī ormmakkuḽirugaḽ
ninṟĕ mĕy tŏḍān ŏrumātra ninnuvo
nīrāḍuṁ vārttiṅgaḽe........
nīyārĕn śrīmaṁgale.........

muttolakkŏṭṭāraṁ pattubaṟa pattāyaṁ
nāḍu suṭrān nālumaṇitteru്
sāyuṟakkān sandanappūṅgāṭru്..

saṁgama rātriyil maṁgalavīṇayil
ĕḻusvaraṁ sernniṇaṅṅiyo
tālippūvilĕn mānasattenkuḍaṁ
tāmarayāy kai tŏḻunnuvo
magaranilāvilĕ maññaṇittumbigaḽ
madhumaḻa pŏḻiyumī māyakkambigaḽ
ninṟĕ periluṁ ŏru pāṭṭunĕyduvo
snehattin kūḍallayo....
daivattin vīḍallayo....

(muttolakkŏṭṭāraṁ....)