Muttinu vendi munnaamkuli

മുത്തിനു വേണ്ടി മുങ്ങാംകുഴി
Work
Year
Language

മുത്തിനു വേണ്ടി മുങ്ങാംകുഴി
മുക്കിളിയിട്ടു ഞാന്‍
ചിപ്പിയില്‍ നിന്നും ഉണര്‍ന്ന നിന്‍
പുഞ്ചിരി കണ്ടു ഞാന്‍ (മുത്തിനു വേണ്ടി )

ഓളമിടും ചോലകളില്‍ ഓടമുളം കാടുകളില്‍ (2)
ലോല ലോലം വീശി നടന്നു ഞാന്‍
ആരോമല്‍ കല്പ്പനയാല്‍ നീ വളരുമ്പോള്‍
അഴകിലെഴും ആഴം ഞാന്‍ അറിഞ്ഞേന്‍
അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ (മുത്തിനു വേണ്ടി)

ചഞ്ചലതാ മന്ജിമയായ് ചാരുലതാ ശീലവുമായ് (2)
ചാടി നൃത്തമാടിയലഞ്ഞു നീ
നിന്‍ മുന്നില്‍ തേനലയില്‍ പ്രേമമുറങ്ങുന്നു
കരകവിയും പനിനീരില്‍ അലിഞ്ഞേന്‍
അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ (മുത്തിനു വേണ്ടി)

muttinu veṇḍi muṅṅāṁkuḻi
mukkiḽiyiṭṭu ñān
sippiyil ninnuṁ uṇarnna nin
puñjiri kaṇḍu ñān (muttinu veṇḍi )

oḽamiḍuṁ solagaḽil oḍamuḽaṁ kāḍugaḽil (2)
lola lolaṁ vīśi naḍannu ñān
āromal kalppanayāl nī vaḽarumboḽ
aḻagilĕḻuṁ āḻaṁ ñān aṟiññen
aṟiññen aṟiññen aṟiññen (muttinu veṇḍi)

sañjaladā manjimayāy sāruladā śīlavumāy (2)
sāḍi nṛttamāḍiyalaññu nī
nin munnil tenalayil premamuṟaṅṅunnu
karagaviyuṁ paninīril aliññen
aliññen aliññen aliññen (muttinu veṇḍi)