മുത്തേ വാ വാ മുത്തം താ താ
അമ്പിളി പോലെ, ആമ്പല്‍ പോലെ, അഴകിന്‍ കതിരേ വാ വാ
ഉം ...ഹും വരില്ല...(മുത്തേ ...)
നീ ചിരിക്കും, തേനൊലിക്കും , ഞാനീ ലോകം മറക്കും
നീ ചിരിക്കും, തേനൊലിക്കും, ഞാനീ ലോകം മറക്കും
നീ മൊഴിയും, പൂ പൊഴിയും, ദു:ഖം ദൂരെ ഒഴിയും
തങ്കക്കുടമേ വാ വാ, ഒന്നെന്‍ അരികില്‍ വാ വാ
ഉം... ഹും...അമ്മ വഴക്ക് പറയും (മുത്തേ ...)
നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി
മാനസത്തിന്‍ തന്ത്രികളില്‍ , പിന്നെ നാദം മീട്ടി
കണ്മണി വരാത്തതെന്തേ, ഇനിയും പിണക്കമാണോ?
(മുത്തേ ...)